അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ കീഴടങ്ങി

തൃശൂര്‍: വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനേയും അമ്മയേയും ഓടിച്ചിട്ട് വെട്ടിക്കൊന്ന കേസില്‍ മകന്‍ പൊലീസ് മുമ്പാകെ കീഴടങ്ങി. മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷ് (38)ആണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടില്‍ സുബ്രഹ്‌മണ്യന്‍ (68), ഭാര്യ ചന്ദ്രിക (63) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മകന്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിന്‍തൈ […]

തൃശൂര്‍: വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനേയും അമ്മയേയും ഓടിച്ചിട്ട് വെട്ടിക്കൊന്ന കേസില്‍ മകന്‍ പൊലീസ് മുമ്പാകെ കീഴടങ്ങി. മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷ് (38)ആണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടില്‍ സുബ്രഹ്‌മണ്യന്‍ (68), ഭാര്യ ചന്ദ്രിക (63) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മകന്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിന്‍തൈ നടുന്നത് കണ്ട് ക്ഷുഭിതനായ അനീഷ് അമ്മയെ അക്രമിക്കുകയായിരുന്നു. തടയാനെത്തിയ അച്ഛന്‍ സുബ്രഹ്‌മണ്യത്തിന് നേരെയും അക്രമം തുടര്‍ന്നു. പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഓടിയ ഇരുവരേയും പിന്തുടര്‍ന്നെത്തിയ അനീഷ് വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ട പ്രതി ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Related Articles
Next Story
Share it