ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ട് പരിക്കേല്‍പ്പിച്ചതിനുശേഷം മകന്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടും ചിരവ കൊണ്ടടിച്ചും പരിക്കേല്‍പ്പിച്ചതിന് ശേഷം മകന്‍ തൂങ്ങിമരിച്ചു.മടിക്കൈ ആലയിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (17) ആണ് മരിച്ചത്. പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുധയും മകനും ഒറ്റയ്ക്കാണ് താമസം. കയ്യൂര്‍ ഐ.ടി വിദ്യാര്‍ത്ഥിയാണ് സുജിത്ത്. നിലവിളികേട്ട അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് സുധ ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. സുജിത്തിനെ വീട്ടിനകത്താണ് തൂങ്ങി നിലയില്‍ കണ്ടത്. നാട്ടുകാര്‍ ഉടനെ ഇരുവരെയും ജില്ലാ […]

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടും ചിരവ കൊണ്ടടിച്ചും പരിക്കേല്‍പ്പിച്ചതിന് ശേഷം മകന്‍ തൂങ്ങിമരിച്ചു.
മടിക്കൈ ആലയിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (17) ആണ് മരിച്ചത്. പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുധയും മകനും ഒറ്റയ്ക്കാണ് താമസം. കയ്യൂര്‍ ഐ.ടി വിദ്യാര്‍ത്ഥിയാണ് സുജിത്ത്. നിലവിളികേട്ട അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് സുധ ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. സുജിത്തിനെ വീട്ടിനകത്താണ് തൂങ്ങി നിലയില്‍ കണ്ടത്. നാട്ടുകാര്‍ ഉടനെ ഇരുവരെയും ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചിരുന്നു. സുധയെ പിന്നീട് പരിയാരത്തേക്ക് മാറ്റി.

Related Articles
Next Story
Share it