മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവിന് പിന്നാലെ പതിനെട്ടുകാരനായ മകനും മരണത്തിന് കീഴടങ്ങി

ബന്തിയോട്: പിതാവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനെട്ടുകാരനായ മകനും മരണത്തിന് കീഴടങ്ങി. ഒളയം റോഡ് അട്ക്കയിലെ യൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദീന്‍(18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് യൂസഫ് ബാഖവിയെ ആദ്യം ബന്തിയോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഷറഫുദ്ദീനെ ഉപ്പള മംഗല്‍പാടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഷറഫുദ്ദീനെ ഇവിടെ ഡയാലിസിസിന് വിധേയനാക്കി […]

ബന്തിയോട്: പിതാവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനെട്ടുകാരനായ മകനും മരണത്തിന് കീഴടങ്ങി. ഒളയം റോഡ് അട്ക്കയിലെ യൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദീന്‍(18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് യൂസഫ് ബാഖവിയെ ആദ്യം ബന്തിയോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു.
വ്യാഴാഴ്ച രാവിലെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഷറഫുദ്ദീനെ ഉപ്പള മംഗല്‍പാടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഷറഫുദ്ദീനെ ഇവിടെ ഡയാലിസിസിന് വിധേയനാക്കി കൊണ്ടിരിക്കുമ്പോള്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. പല പള്ളികളിലായി യൂസഫ് ബാഖവി ജോലി നോക്കിയിരുന്നു. പിതാവിന്റെയും മകന്റെയും മയ്യിത്തുകള്‍ മുട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സുമയ്യ. മറ്റു മക്കള്‍:ജലാലുദ്ദീന്‍, സലാഹുദ്ദീന്‍, ബാത്തിഷ, മഹമൂദ്, സുഹ്‌റ. രണ്ട് പേരുടെയും മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Related Articles
Next Story
Share it