സ്ഥിതി അതീവ ഗുരുതരം; രാജ്യത്ത് 24 മണിക്കൂറിനിടെ 1,31,968 കോവിഡ് കേസുകള്‍, 780 മരണം

ന്യൂഡല്‍ഹി: കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കിടയിലും രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതി ദിനകണക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം1,30,60,542 ആയി. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് മരണ സംഖ്യ ഇതുവരെ 1,67,642 ആണ്. കോവിഡിന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടര്‍ന്ന് […]

ന്യൂഡല്‍ഹി: കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കിടയിലും രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതി ദിനകണക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം1,30,60,542 ആയി. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് മരണ സംഖ്യ ഇതുവരെ 1,67,642 ആണ്.
കോവിഡിന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. കര്‍ണാടകയിലെ മംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ കടുത്ത നിയന്ത്രണം നിലവില്‍ വന്നുകഴിഞ്ഞു.

Related Articles
Next Story
Share it