ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ 17ന് ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

കാസര്‍കോട്: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ 17ന് ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബികൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 17 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. 1996 മുതല്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആസൂത്രണ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആദരിക്കും. 17ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് ചടങ്ങ്. ജില്ലാടിസ്ഥാനത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും ആസൂത്രണ […]

കാസര്‍കോട്: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ 17ന് ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബികൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 17 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക.
1996 മുതല്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആസൂത്രണ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആദരിക്കും. 17ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് ചടങ്ങ്. ജില്ലാടിസ്ഥാനത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും ആസൂത്രണ വിദഗ്ധരെയും ആദരിക്കും. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി സെപ്തംബറില്‍ മറ്റു ജനപ്രതിനിധികളെയും ബന്ധപ്പെട്ടവരെയും ആദരിക്കും.
25 മിയാവാക്കി വനം നിര്‍മ്മിക്കും. ഇതിന്റെ ഉദ്ഘാടനം 17ന് ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ നടത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങളും മിയാവാക്കി വനങ്ങള്‍ ഒരുക്കും.
ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. അധികാര വികേന്ദ്രീകരണത്തിന്റെ അനുഭവ തീഷ്ണമായ ഇന്നലെകള്‍, വരാനിരിക്കുന്ന നാളെകള്‍ എന്നി വിഷയങ്ങളില്‍ സംവാദ പരമ്പര ജില്ലയില്‍ സംഘടിപ്പിക്കും. ഒക്ടോബറില്‍ ജനകീയാസൂത്രണ പ്രവര്‍ത്തക സംഗമം സംഘടിപ്പിക്കും.
ആദ്യ വികസന രേഖ പ്രകാശനം നവംബറില്‍ നടക്കും. ജനകീയാസൂത്രണത്തിന്റെ വിവിധങ്ങളായ മാതൃകകള്‍, അനുഭവ കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിന്നും രചനകള്‍ സമാഹരിച്ച് നല്‍കും. വനിതാ സംഗമങ്ങളും ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിനോജ് ചാക്കോ, അഡ്വ. എസ്.എന്‍. സരിത, ഗീതാ കൃഷ്ണന്‍, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it