മൊബൈല്‍ ആക്‌സസറീസ് ലഭ്യമാക്കുന്നതിന് വിലക്ക്; കടയുടമയുടെ ഫേസ്ബുക്ക് ലൈവ് വൈറലായി
കാസര്‍കോട്: ഉപഭോക്താവിന് കുറഞ്ഞ വിലക്ക് മൊബൈല്‍ ആക്‌സസറീസ് നല്‍കാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത മൊബൈല്‍ ഷോപ്പുടമക്ക് മൊത്ത വിതരണക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്ക്. ഇത് മൂലം തനിക്ക് വില്‍പ്പനക്കുള്ള സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞ് മൊബൈല്‍ഷോപ്പുടമ പങ്കുവെച്ച ഫേസ്ബുക്ക് ലൈവ് വൈറലായി. പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഗള്‍ഫ് ബസാറില്‍ മൊബൈല്‍ കോര്‍ണര്‍ എന്ന കട നടത്തുന്ന വിദ്യാനഗര്‍ കോപ്പ സ്വദേശി ജംഷീദാണ് കരഞ്ഞുകൊണ്ട് തന്റെ സങ്കടങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താവിന് കുറഞ്ഞ വിലക്ക് മൊബൈല്‍ ആക്‌സസറീസ് […]

കാസര്‍കോട്: ഉപഭോക്താവിന് കുറഞ്ഞ വിലക്ക് മൊബൈല്‍ ആക്‌സസറീസ് നല്‍കാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത മൊബൈല്‍ ഷോപ്പുടമക്ക് മൊത്ത വിതരണക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്ക്. ഇത് മൂലം തനിക്ക് വില്‍പ്പനക്കുള്ള സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞ് മൊബൈല്‍ഷോപ്പുടമ പങ്കുവെച്ച ഫേസ്ബുക്ക് ലൈവ് വൈറലായി. പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഗള്‍ഫ് ബസാറില്‍ മൊബൈല്‍ കോര്‍ണര്‍ എന്ന കട നടത്തുന്ന വിദ്യാനഗര്‍ കോപ്പ സ്വദേശി ജംഷീദാണ് കരഞ്ഞുകൊണ്ട് തന്റെ സങ്കടങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താവിന് കുറഞ്ഞ വിലക്ക് മൊബൈല്‍ ആക്‌സസറീസ് ലഭ്യമാക്കുന്നതിന് താന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതിലുള്ള വിരോധം മൂലം മറ്റു ചില വ്യാപാരികള്‍ ഇടപെട്ടാണ് കാസര്‍കോട്ടെ മൊത്ത വിതരണക്കാരോട് തനിക്ക് ആക്‌സസറീസ് നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ജംഷീദ് കുറ്റപ്പെടുത്തുന്നു. മൊബൈല്‍ അസോസിയേഷനെതിരെയും ഇദ്ദേഹം പരാതി പറയുന്നുണ്ട്. കുറഞ്ഞ വിലക്ക് ആക്‌സസറീസ് ഉപഭോക്താക്കള്‍ക്ക് നല്‍കാമെന്ന് വാട്‌സ് ആപ്പിലൂടെയും മറ്റും ജംഷീദ് നേരത്തെ പരസ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്തിലാണ് തനിക്കെതിരായ നീക്കമെന്നും തനിക്ക് ആക്‌സസറീസുകള്‍ തന്നിരുന്ന മൊത്ത വിതരണക്കാര്‍ ഇത് നല്‍കാതെ ആയപ്പോഴാണ് നീക്കം താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. നിമിഷ നേരം കൊണ്ട് നൂറുകണക്കിന് ആളുകളാണ് ഫേസ് ബുക്ക് ലൈവ് കണ്ടത്. വ്യാപകമായി ഇത് ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ അസോസിയേഷന്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സംഘടനയുടെ ഒരു ഭാരവാഹി പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം വിളിച്ചിരുന്നുവെന്നും എന്നാല്‍ പരാതിക്കാരന്‍ യോഗത്തിന് എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.