കടയുടമ കിണറ്റില്‍ മരിച്ച നിലയില്‍

പെര്‍ള: കടയുടമയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കണ്ണാടിക്കാന പള്ളത്തുമൂലയിലെ പരേതരായ ഗോവിന്ദഭട്ടിന്റെയും രേവതിയുടെയും മകന്‍ ശ്രീറാംഭട്ട് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ശ്രീറാംഭട്ടിനെ തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. പെര്‍ള ടൗണിലെ വിനായക സ്റ്റോര്‍സ് ഉടമയാണ് ശ്രീറാം ഭട്ട്. ഭാര്യ: ചന്ദ്രമതി. കാര്‍ത്തിക് ഏകമകനാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it