ബ്ലേഡുകാരന്റെ ഭീഷണിയില്‍ മനംനൊന്ത് കടയുടമ ജീവനൊടുക്കി
കാഞ്ഞങ്ങാട്: ബ്ലേഡുകാരന്റെ നിരന്തരമായ ഭീഷണിയില്‍ മനംനൊന്ത് കടയുടമ ആത്മഹത്യ ചെയ്തു. പുതുക്കൈയിലെ ബി.കെ. സ്റ്റോര്‍ ഉടമ ബാബു അമ്പിളി(54)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ബാബുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശാവര്‍ക്കറായ ഭാര്യ അനിതാറാണി വൈകിട്ട് എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിക്കകത്ത് ഫാനിന്റെ കൊളുത്തില്‍ ബാബുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. മുറിക്കകത്തുനിന്ന് ബാബുവിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. പ്രദേശത്തെ ഒരു ബ്ലേഡുകാരന്റെ പേര് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ബ്ലേഡുകാരനോട് പണം കടം വാങ്ങിയതിനെ തുടര്‍ന്ന് […]

കാഞ്ഞങ്ങാട്: ബ്ലേഡുകാരന്റെ നിരന്തരമായ ഭീഷണിയില്‍ മനംനൊന്ത് കടയുടമ ആത്മഹത്യ ചെയ്തു. പുതുക്കൈയിലെ ബി.കെ. സ്റ്റോര്‍ ഉടമ ബാബു അമ്പിളി(54)യാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് ബാബുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശാവര്‍ക്കറായ ഭാര്യ അനിതാറാണി വൈകിട്ട് എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിക്കകത്ത് ഫാനിന്റെ കൊളുത്തില്‍ ബാബുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. മുറിക്കകത്തുനിന്ന് ബാബുവിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. പ്രദേശത്തെ ഒരു ബ്ലേഡുകാരന്റെ പേര് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ബ്ലേഡുകാരനോട് പണം കടം വാങ്ങിയതിനെ തുടര്‍ന്ന് തിരിച്ചുനല്‍കാന്‍ വൈകിയതിന്റെ പേരില്‍ സ്ഥിരമായി ശല്യം ചെയ്യുകയാണെന്നും ഇന്നലെയും ബ്ലേഡുകാരന്‍ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു. റിട്ട. പോസ്റ്റുമാസ്റ്റര്‍ കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ് ബാബു. മക്കള്‍: അമ്പിളി, അഭിന്‍. സഹോദരങ്ങള്‍: കുമാരന്‍, ശോഭ, പരേതരായ ഗംഗാധരന്‍, കൃഷ്ണന്‍, നാരായണന്‍. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ബാബുവിന്റെ മരണം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാബുവിന്റെ മരണത്തിനുത്തരവാദിയായ ബ്ലേഡുകാരനെ പൊലീസ് ചോദ്യം ചെയ്യും.