സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ ജില്ലാജാഥയ്ക്ക് മഞ്ചേശ്വരത്ത് തുടക്കമായി

കാസര്‍കോട്: 'സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ THE CAMPUS VANGUARD എന്ന പേരില്‍ 7 വരെ സംഘടിപ്പിക്കുന്ന ജില്ലാ വാഹനപ്രചാരണ ജാഥയ്ക്ക് മഞ്ചേശ്വരത്ത് തുടക്കമായി. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് വിഎ വിനീഷ് ജാഥ ലീഡര്‍ ആല്‍ബിന്‍ മാത്യുവിന് പതാക കൈമാറി ജാഥ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷൈലേഷ് അധ്യക്ഷത വഹിച്ചു. ജാഥ മാനേജര്‍ കെ അഭിരാം, ശില്പ കെവി, ജയനാരായണന്‍, ബിപിന്‍രാജ് പായം, വിപിന്‍ […]

കാസര്‍കോട്: 'സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ THE CAMPUS VANGUARD എന്ന പേരില്‍ 7 വരെ സംഘടിപ്പിക്കുന്ന ജില്ലാ വാഹനപ്രചാരണ ജാഥയ്ക്ക് മഞ്ചേശ്വരത്ത് തുടക്കമായി. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് വിഎ വിനീഷ് ജാഥ ലീഡര്‍ ആല്‍ബിന്‍ മാത്യുവിന് പതാക കൈമാറി ജാഥ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഷൈലേഷ് അധ്യക്ഷത വഹിച്ചു. ജാഥ മാനേജര്‍ കെ അഭിരാം, ശില്പ കെവി, ജയനാരായണന്‍, ബിപിന്‍രാജ് പായം, വിപിന്‍ കീക്കാനം, വിനയ്കുമാര്‍, കെവി കുഞ്ഞിരാമന്‍ സംസാരിച്ചു. ഹാരിസ് പൈവളികെ സ്വാഗതം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കുക, ലഹരിമുക്ത റാഗിങ് വിരുദ്ധ മതനിരപേക്ഷ കലാലയത്തിനായി കൈകോര്‍ക്കുക, ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ജാഥ കാമ്പസുകളിലൂടെ കടന്നു പോവുന്നത്.
ജനുവരി 7ന് തൃക്കരിപ്പൂര്‍ പോളിയില്‍ വച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. സച്ചിന്‍ ദേവ് എംഎല്‍എ സമാപന ഉദ്ഘാടനം നിര്‍വഹിക്കും.

Related Articles
Next Story
Share it