എസ്.ഇ.യു സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര ഫെബ്രുവരി ഒന്നിന് പ്രയാണമാരംഭിക്കും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവക്കാരുടെ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര ഫെബ്രുവരി ഒന്നിന് കാസര്‍കോട് നിന്നും ആരംഭിക്കും. 19ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് എം.എം അബൂബക്കര്‍ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി സി.ബി മുഹമ്മദ് വൈസ് ക്യാപ്റ്റനുമായ യാത്രയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് വിദ്യാനഗര്‍ ബിസി റോഡ് സിവില്‍സ്റ്റേഷന്‍ ജംഗ്ഷനില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ നിര്‍വഹിക്കും. […]

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവക്കാരുടെ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര ഫെബ്രുവരി ഒന്നിന് കാസര്‍കോട് നിന്നും ആരംഭിക്കും. 19ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് എം.എം അബൂബക്കര്‍ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി സി.ബി മുഹമ്മദ് വൈസ് ക്യാപ്റ്റനുമായ യാത്രയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് വിദ്യാനഗര്‍ ബിസി റോഡ് സിവില്‍സ്റ്റേഷന്‍ ജംഗ്ഷനില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിക്കും.
ശമ്പളപരിഷ്‌കരണം നിയന്ത്രണം കൂടാതെ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഭവന വായ്പാ പദ്ധതി പുനസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ഡിസിആര്‍ജി, ആശ്രിതനിയമനംഉറപ്പുവരുത്തുക, ലീവ് സറണ്ടര്‍ അനുവദിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിസംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിനെ ഏല്‍പ്പിക്കുക, മെഡിസെപ്പില്‍ സര്‍ക്കാര്‍വിഹിതംഉറപ്പുവരുത്തുക, നിലവിലുള്ള മെഡിക്കല്‍ റീ ഇംപേഴ്‌സ് സംവിധാനം അതേപടി നിലനിര്‍ത്തുക, വകുപ്പുതല ഏകീകരണം പിന്‍വലിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് 40 ശതമാനം പ്രൊമോഷന്‍ ക്വാട്ട എല്ലാ വകുപ്പുകളിലും അനുവദിക്കുക, വിലക്കയറ്റം തടയുക, ഇന്ധന വില വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് യാത്ര. ഉച്ചയ്ക്ക് 12.30ന് കാഞ്ഞങ്ങാട്ടും നാലു മണിക്ക് തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ.എംഅബൂബക്കര്‍, വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ഒ.എം ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it