ആതുര സേവനരംഗത്ത് സി.എച്ച് സെന്ററുകള്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തത്-ഡോ: പി.എ ഇബ്രാഹിം ഹാജി

ദുബായ്: ആതുര സേവന രംഗത്ത് കേരളത്തില്‍ സി.എച്ച് സെന്ററുകള്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളക്ക് നല്‍കിയ സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം സി.എച്ച് സെന്ററുകള്‍ നല്‍കുന്ന വിവിധ സൗജന്യ ആതുര സേവനങ്ങള്‍ ജാതി മത ഭേദമന്യേ കേരള ജനതക്ക് ആശ്വാസം പകരുന്നതാണെന്നും സി.എച്ച് സെന്ററുകളെ പ്രോത്സാഹിപ്പിക്കാനും അതിനെ സഹായിക്കാനും മുഴുവന്‍ പ്രവാസി […]

ദുബായ്: ആതുര സേവന രംഗത്ത് കേരളത്തില്‍ സി.എച്ച് സെന്ററുകള്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളക്ക് നല്‍കിയ സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം സി.എച്ച് സെന്ററുകള്‍ നല്‍കുന്ന വിവിധ സൗജന്യ ആതുര സേവനങ്ങള്‍ ജാതി മത ഭേദമന്യേ കേരള ജനതക്ക് ആശ്വാസം പകരുന്നതാണെന്നും സി.എച്ച് സെന്ററുകളെ പ്രോത്സാഹിപ്പിക്കാനും അതിനെ സഹായിക്കാനും മുഴുവന്‍ പ്രവാസി സമൂഹവും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളക്കുള്ള ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം കോണ്‍ഗ്രസ് നേതാവും ബാംഗ്ലൂര്‍ എം.എല്‍.എയുമായ എന്‍.എ ഹാരിസ് സമ്മാനിച്ചു. ചടങ്ങില്‍ ഇഫാദ കാരുണ്യപദ്ധതിയിലേക്കുള്ള ഫണ്ട് കൈമാറ്റം എംഐസി ദുബായ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ സലാം ഹാജി ജില്ലാ ട്രഷറര്‍ ടി.ആര്‍ഹനീഫ മേല്‍പറമ്പക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ യു.എ.ഇ കെഎംസിസി ഉപദേശക വൈസ് ചെയര്‍മാന്‍ യഹ് യ്യ തളങ്കര, അഡ്വ ബേവിഞ്ച അബ്ദുല്ല, കെഎംസിസി സംസ്ഥാന നേതാക്കളായ ഹസൈനാര്‍ ഹാജി എടച്ചാക്കൈ, ഇസ്മായില്‍ അരു കുറ്റി, ഹംസ തൊട്ടി, അഡ്വ. സാജിദ്അബൂബക്കര്‍, ഹനീഫ ചെര്‍ക്കള, വ്യവസായ പ്രമുഖന്‍മാരായ യു.കെ യൂസഫ്, എഎകെ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. ദുബായ് കെഎംസിസി ജില്ലാ മണ്ഡലം ഭാരവാഹികള്‍ വ്യവസായ പ്രമുഖര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഖിറാഅത്തും ജില്ലാ ട്രഷറര്‍ ഹനീഫ ടിആര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it