കെ.എം.സി.സിയുടെ സേവനം ലോക മലയാളികള്‍ എന്നും സ്മരിക്കും-സാദിഖലി തങ്ങള്‍

ദുബായ്: കെ.എം.സി.സിയുടെ സേവനം ലോക മലയാളികള്‍ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് 2021 പരിപാടി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഡോ.പി.എ. ഇബ്രാഹിം ഹാജി മുഖ്യപ്രഭാഷണം നടത്തി. നിസാര്‍ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അഡ്വ. ആഷിഖ്, ഹംസ തൊട്ടി, അഡ്വ. […]

ദുബായ്: കെ.എം.സി.സിയുടെ സേവനം ലോക മലയാളികള്‍ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് 2021 പരിപാടി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഡോ.പി.എ. ഇബ്രാഹിം ഹാജി മുഖ്യപ്രഭാഷണം നടത്തി. നിസാര്‍ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അഡ്വ. ആഷിഖ്, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, പി.വി. നാസര്‍, നജീബ് തച്ചംപൊയില്‍, അസ്മിന അഷ്‌റഫ്, അഡ്വ.അഫ്ര അബ്ദുല്‍ റഹ്‌മാന്‍, ഷരീഫ് പൊവ്വല്‍, ജമാല്‍ ബൈത്താന്‍, ജീലാനി ഖാന്‍ സംസാരിച്ചു. ദുബായ് കെ.എം.സി.സി സര്‍ഗ്ഗോത്സവത്തില്‍ ജേതാക്കളായ കാസര്‍കോട് ജില്ലക്ക് വേണ്ടി മത്സരിച്ച മുഴുവന്‍ മത്സരാര്‍ത്ഥികള്‍, കോവിഡ് പ്രതിരോധ സേനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലയിലെ അഞ്ച് മണ്ഡലം കമ്മിറ്റികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജില്ലയിലെ വനിതാ കെ.എം.സി.സി നേതാക്കള്‍, കെ.എം.സി.സി വെല്‍ഫെയര്‍ സ്‌കീം കാമ്പയിനില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്ത മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി എന്നിവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. കേന്ദ്ര സര്‍വകാല ശാലയില്‍ നിന്നും വിദ്യാഭ്യാസ വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയ ശരീഫ് പൊവ്വലിനെ ആദരിച്ചു. ജില്ലാ ഭാരവാഹികളായ മഹ്‌മൂദ് ഹാജി പൈവളിഗെ, സി.എച്ച്. നൂറുദ്ദീന്‍ കാഞ്ഞങ്ങാട് സലാം തട്ടാഞ്ചേരി, ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഹനീഫ് ബാവ, ഡോ.ഇസ്മായില്‍, ഷബീര്‍ കൈതക്കാട്, സുബൈര്‍ കുബണൂര്‍, ഷാഫി ചെര്‍ക്കള, സിദ്ദീഖ് അടൂര്‍, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, സി.എ. ബഷീര്‍ പള്ളിക്കര, ജീലാനി എച്ച്.എസ്. സംബന്ധിച്ചു. അഷ്‌റഫ് പാവൂര്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍. മേല്‍പറമ്പ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it