പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ പേരില്‍ 21 ട്രെയിനുകളുടെ സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കുന്നു
കാസര്‍കോട്: പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ പശ്ചാത്തലത്തില്‍ കോട്ടയം വഴിയുള്ള ടെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നത്തെ പരശുറാം എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നാളെ മുതല്‍ കോട്ടയം റൂട്ടില്‍ കടുത്ത നിയന്ത്രണമാണ്. 21 ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും. നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് 29 വരെ ഓടില്ല. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ജനശതാബ്ദി, പരശുറാം അടക്കം 22 ട്രെയിന്‍ നാളെ മുതല്‍ […]

കാസര്‍കോട്: പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ പശ്ചാത്തലത്തില്‍ കോട്ടയം വഴിയുള്ള ടെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നത്തെ പരശുറാം എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നാളെ മുതല്‍ കോട്ടയം റൂട്ടില്‍ കടുത്ത നിയന്ത്രണമാണ്. 21 ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും. നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് 29 വരെ ഓടില്ല. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ജനശതാബ്ദി, പരശുറാം അടക്കം 22 ട്രെയിന്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. പുനലൂര്‍-ഗുരുവായൂര്‍ തീവണ്ടി നാളെ മുതല്‍ 28 വരെ റദ്ദാക്കി. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മെയ് 24 മുതല്‍ 28 വരെ ഓടില്ല. കൊല്ലം-എറണാകുളം-കൊല്ലം മെമുവും 28 വരെ സര്‍വീസ് നടത്തില്ല. ചില ട്രെയിന്‍ സര്‍വീസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്), കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21-ാം തീയതി) കൊച്ചുവേളി-ശ്രീഗംഗാനഗര്‍ (21, 28) ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.) തിരുവനന്തപുരം- ചെന്നൈ മെയില്‍ (22, 23), നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22) കൊച്ചുവേളി-കോര്‍ബ (23, 26), യശ്വന്ത്പുരകൊച്ചുവേളി ഗരീബ്രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്), തിരുവനന്തപുരം- വെരാവല്‍ (23ാം തീയതി) തുടങ്ങിയവ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. കോട്ടയം റൂട്ടില്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം. 23നാണ് പാതയില്‍ സുരക്ഷാപരിശോധന നടക്കുക. 28ന് വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും.