ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ മഹത്തരം -എ.വി. വാമന്‍കുമാര്‍
കാസര്‍കോട്: തികച്ചും സൗജന്യമായി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ആംബുലന്‍സ് സര്‍വ്വീസ്, ഡയാലിസിസ് സംവിധാനം അടക്കമുള്ള ലയണ്‍സ് ചന്ദ്രഗിരിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് പ്രശസ്ത പരിശീലകനും ലയണ്‍സ് ഇന്റര്‍നാഷണല്‍ ജി.എ.ടി ഏരിയാ ലീഡറുമായ അഡ്വ. എ.വി വാമന്‍കുമാര്‍ പറഞ്ഞു. രാജ്യങ്ങളുടെ അതിരുകളില്ലാതെ ലോകമെമ്പാടും ലയണ്‍സ് പ്രസ്ഥാനം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ അടിത്തറ നല്‍കുന്നതില്‍ ലയണ്‍സ് ചന്ദ്രഗിരിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ 8-ാമത് സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേക്കല്‍ […]

കാസര്‍കോട്: തികച്ചും സൗജന്യമായി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ആംബുലന്‍സ് സര്‍വ്വീസ്, ഡയാലിസിസ് സംവിധാനം അടക്കമുള്ള ലയണ്‍സ് ചന്ദ്രഗിരിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് പ്രശസ്ത പരിശീലകനും ലയണ്‍സ് ഇന്റര്‍നാഷണല്‍ ജി.എ.ടി ഏരിയാ ലീഡറുമായ അഡ്വ. എ.വി വാമന്‍കുമാര്‍ പറഞ്ഞു. രാജ്യങ്ങളുടെ അതിരുകളില്ലാതെ ലോകമെമ്പാടും ലയണ്‍സ് പ്രസ്ഥാനം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ അടിത്തറ നല്‍കുന്നതില്‍ ലയണ്‍സ് ചന്ദ്രഗിരിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ 8-ാമത് സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എം.എം നൗഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ പ്രസിഡണ്ടായി ഷരീഫ് കാപ്പിലും സെക്രട്ടറിയായി സുനൈഫ് എം.എ.എച്ചും ട്രഷററായി മുഹമ്മദ് റയീസും ഡയറക്ടര്‍മാരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. ലയണ്‍സ് ചീഫ് ഡിസ്ട്രിക്ട് അഡൈ്വസര്‍ കെ. ഗോപി, ജോ. കാബിനറ്റ് സെക്ര. ജലീല്‍ കക്കണ്ടം, റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ നവീന്‍കുമാര്‍ എച്ച്.വി, സോണ്‍ ചെയര്‍പേഴ്‌സണ്‍ ജയ്‌സണ്‍ മുകളേല്‍, മുന്‍ പ്രസിഡണ്ടുമാരായ സി.എല്‍ റഷീദ് ഹാജി, ഫാറൂഖ് ഖാസ്മി, ടി.കെ. അബ്ദുല്‍ നസീര്‍, ഡയറക്ടര്‍ അബ്ദുല്‍സലാം പി.ബി, എം.എ. സിദ്ദിഖ്, എം.പി ഷാഫി ഹാജി, സി.എ അഹമദ് അസ്മാസ് സംസാരിച്ചു.സര്‍വ്വീസ് പ്രൊജക്ടായ ക്ലീന്‍ ആന്റ് ഗ്രീന്‍ കാസര്‍കോട് പ്രഖ്യാപനം അഡ്വ. എ.വി വാമന്‍കുമാര്‍ നിര്‍വഹിച്ചു. ടി.ഡി ആന്റ് എ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടി.ഡി നൗഫലിന് യംഗ് എന്റര്‍ പ്രണര്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രോഗ്രാം ഡയറക്ടര്‍ മുജീബ് അഹ്മദ് സ്വാഗതവും സെക്രട്ടറി സുനൈഫ് എം.എ.എച്ച്. നന്ദിയും പറഞ്ഞു.