കുഞ്ഞുമക്കളുടെ വേര്‍പാട് ഹൃദയ ഭേദകം
ദേലംപാടി ഗ്രാമ പഞ്ചായത്തിന് മുന്‍വശം മെമ്പര്‍ ടി.എം ഇക്ക്ബാലിനോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സൈറണ്‍ മുഴക്കത്തോടെ ആംബുലന്‍സ് കടന്നു പോയത്. ഉത്ക്കണ്ഠയും മനസ്സിലൊരു വിങ്ങലും ഉണ്ടായി. അല്‍പ്പ സമയം കഴിഞ്ഞ് വാട്‌സ്ആപ്പ് വഴി സന്ദേശമെത്തി; 'അഡൂര്‍ ദേവറഡുക്കയില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരണപ്പെട്ടുവെന്ന്'. ഏറെ വേദനിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത വാര്‍ത്ത മലയോര മേഖലയെ ശോകമൂകമാക്കി. പുണ്യ റമദാന്‍ നാളിലെ തൗബ ചൊല്ലലിന് മഹല്ലിലെ മുക്രി ഉസ്താദ് വീട്ടിലെത്തിയപ്പോള്‍ ഉസ്താദിനെ സ്വീകരിക്കാനും തൗബയില്‍ ഒപ്പം ചേരാനും കൂടെയുണ്ടായിരുന്ന ഈ […]
ദേലംപാടി ഗ്രാമ പഞ്ചായത്തിന് മുന്‍വശം മെമ്പര്‍ ടി.എം ഇക്ക്ബാലിനോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സൈറണ്‍ മുഴക്കത്തോടെ ആംബുലന്‍സ് കടന്നു പോയത്. ഉത്ക്കണ്ഠയും മനസ്സിലൊരു വിങ്ങലും ഉണ്ടായി. അല്‍പ്പ സമയം കഴിഞ്ഞ് വാട്‌സ്ആപ്പ് വഴി സന്ദേശമെത്തി; 'അഡൂര്‍ ദേവറഡുക്കയില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരണപ്പെട്ടുവെന്ന്'. ഏറെ വേദനിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത വാര്‍ത്ത മലയോര മേഖലയെ ശോകമൂകമാക്കി. പുണ്യ റമദാന്‍ നാളിലെ തൗബ ചൊല്ലലിന് മഹല്ലിലെ മുക്രി ഉസ്താദ് വീട്ടിലെത്തിയപ്പോള്‍ ഉസ്താദിനെ സ്വീകരിക്കാനും തൗബയില്‍ ഒപ്പം ചേരാനും കൂടെയുണ്ടായിരുന്ന ഈ […]
ദേലംപാടി ഗ്രാമ പഞ്ചായത്തിന് മുന്‍വശം മെമ്പര്‍ ടി.എം ഇക്ക്ബാലിനോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സൈറണ്‍ മുഴക്കത്തോടെ ആംബുലന്‍സ് കടന്നു പോയത്. ഉത്ക്കണ്ഠയും മനസ്സിലൊരു വിങ്ങലും ഉണ്ടായി. അല്‍പ്പ സമയം കഴിഞ്ഞ് വാട്‌സ്ആപ്പ് വഴി സന്ദേശമെത്തി; 'അഡൂര്‍ ദേവറഡുക്കയില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരണപ്പെട്ടുവെന്ന്'. ഏറെ വേദനിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത വാര്‍ത്ത മലയോര മേഖലയെ ശോകമൂകമാക്കി. പുണ്യ റമദാന്‍ നാളിലെ തൗബ ചൊല്ലലിന് മഹല്ലിലെ മുക്രി ഉസ്താദ് വീട്ടിലെത്തിയപ്പോള്‍ ഉസ്താദിനെ സ്വീകരിക്കാനും തൗബയില്‍ ഒപ്പം ചേരാനും കൂടെയുണ്ടായിരുന്ന ഈ പിഞ്ചു പൈതങ്ങള്‍ പിന്നീട് എപ്പോഴാണ് പുഴയുടെ തീരത്ത് എത്തിയതെന്ന് അറിയില്ല. വീട്ടുകാര്‍ എല്ലായിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. എങ്ങും കണ്ടെത്താനാവത്തതിനാല്‍ പുഴക്കരയില്‍ ചെന്ന് നോക്കിയപ്പോള്‍ അസ്വാഭാവികതയുടെ ദുസൂചനകള്‍. നാടിനെ കണ്ണീരിലാഴ്ത്തുന്ന രംഗങ്ങളാണ് കാണാനിടയായത്. വലിയ ദുഃഖമാണ് ചെറിയ കുഞ്ഞുങ്ങളുടെ മരണം മൂലം നാടിനുണ്ടായത്. രാത്രി വൈകിയും ഇളം പൈതലുകളുടെ മയ്യത്ത് ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് കുയിത്തല്‍ പള്ളിയങ്കണത്തില്‍ തടിച്ച് കൂടിയത്. വല്ലാത്ത ഹൃദയഭേദകമായിരുന്നു ആ കാഴ്ച. സഹപാഠികളായ കൂട്ടുകാരാണെന്ന് തോന്നുന്നു. അവരും ദുഃഖിതരായി അവിടെ ഉണ്ടായിരുന്നു. സഹോദരന്റെയും സഹോദരിയുടെയും മക്കളായിരുന്ന ഫാസിലിനെക്കുറിച്ചും ആശിഖിനെക്കുറിച്ചും നാട്ടുകാര്‍ക്ക് പറയാനുള്ളത് ലാളിത്യം തുളുമ്പുന്ന സ്‌നേഹ വര്‍ത്തമാനങ്ങള്‍ മാത്രം. മാതാപിതാക്കളുടെ വാത്സല്യനിധികളായ ആ നല്ല പൈതങ്ങളാണ് എല്ലാവരേയും വേദനിപ്പിച്ച് അകന്നത്.
കളിച്ചും ചിരിച്ചും ഉല്ലസിച്ചും നടക്കുന്ന പ്രായവും മാതാപിതാക്കളുടെ സ്‌നേഹവും ലാളിത്യവും ആവോളം അനുഭവിച്ചോണ്ടിരിക്കുന്ന സന്ദര്‍ഭവും അപ്രതീക്ഷിതമായി സംഭവിച്ച വിയോഗത്തില്‍ കുടുംബത്തെ മാത്രമല്ല സമൂഹത്തെയാകെ ദുഃഖ സാന്ദ്രമാക്കുകയാണ്.
മരണമെത്തുന്ന നേരം വലുപ്പമോ ചെറുപ്പമോ വാര്‍ധക്യമോ വിഷയമല്ല. എല്ലാവരും ഏത് സമയത്തും സര്‍വ്വശക്തന്റെ വിളിക്ക് ഉത്തരം നല്‍കേണ്ടവരാണെന്ന് സങ്കടങ്ങള്‍ക്കിടയിലും നമ്മെ ബോധ്യപ്പെടുത്തുകയാണ്.
മാതാപിതാക്കളുടെ ഹൃദയത്തുടിപ്പുകളായ കുഞ്ഞുമക്കള്‍ അല്ലാഹുവിന്റെ വിളിക്ക് നേരത്തെ ഉത്തരം നല്‍കുമ്പോള്‍ ഇന്നാലില്ലാ ഹി വഇന്നാ ഇലയ് റാജിഹൂന്‍; നിശ്ചയം നിന്നിലേക്ക് തന്നെ ഞങ്ങളും മടങ്ങേണ്ടവരാണ് എന്ന് ഉള്‍ക്കൊള്ളുന്ന വചനം നാം ഉരുവിടുന്നത്, സമാധാനവും ആശ്വാസവുമാണ്. വിശ്വാസികള്‍ക്ക് വല്ല അപകടവും സംഭവിച്ചാല്‍ മേല്‍പ്പറഞ്ഞ വചനം ചൊല്ലാന്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ആജ്ഞാപിക്കുന്നു. സ്വര്‍ഗീയതയിലേക്കുള്ള മുന്നൊരുക്കമായി കുഞ്ഞുങ്ങള്‍ അല്ലാഹുവിങ്കലിലെത്തുമ്പോള്‍ മാതാപിതാക്കളാണ് അനുഗ്രഹീതരാകുന്നത്.
തലേ ദിവസമാണ് പെരുന്നാള്‍ ആഘോഷത്തിന് വേണ്ട പുത്തനുടുപ്പുകള്‍ കുഞ്ഞു മക്കള്‍ വാങ്ങി വന്നത്. മക്കളുടെ സന്തോഷ സല്ലാപ്പ നിമിഷങ്ങള്‍ക്ക് സാക്ഷിയാകേണ്ട വീടാണ്, കണ്ണീരോര്‍മകളാല്‍ നിറയുന്നത്.
പുണ്യമേറേയുള്ള റമദാന്‍ ഇരുപത്തി ഒന്നാം രാവില്‍ കുഞ്ഞുമക്കള്‍ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായപ്പോള്‍ നാടും നാട്ടാരും പ്രാര്‍ത്ഥനയിലാണ്. നാഥാ നിന്റെ സ്വര്‍ഗീയാരാമത്തില്‍ അവര്‍ക്ക് നീ ഇടം നല്‍കണേ..
പരീക്ഷണങ്ങളില്‍ പതറാതെ ക്ഷമയും സഹനവും ഉള്‍ക്കൊള്ളാന്‍ മതാപിതാക്കള്‍ക്ക് ശക്തി പകരണേ.. ആമീന്‍.
-റഫീഖ് സൈനി അഡൂര്‍