വീണുകിട്ടിയ ബാഗ് ഉടമസ്ഥന് കൈമാറി സെക്യൂരിറ്റി ജീവനക്കാരന്‍ മാതൃകയായി

കാസര്‍കോട്: വീണുകിട്ടിയ ബാഗ് ഉടമസ്ഥന് കൈമാറി സെക്യൂരിറ്റി ജീവനക്കാരന്‍ മാതൃകയായി. പുതിയ ബസ് സ്റ്റാന്റിനടുത്ത് ഐവ സില്‍ക്‌സ് പരിസരത്ത് വെച്ച് കണ്ടുകിട്ടിയ ബാഗാണ് സെക്യൂരിറ്റി ജീവനക്കാരനായ യൂസഫ് ഉടമസ്ഥര്‍ക്ക് കൈമാറിയത്. പണവും തിരിച്ചറിയല്‍ കാര്‍ഡുകളും ബാഗിലുണ്ടായിരുന്നു. ഐവ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ഐവയുടെ നേതൃത്വത്തില്‍ ബാഗില്‍ നിന്ന് ലഭിച്ച ഐഡി കാര്‍ഡില്‍ നിന്ന് വിവരം ശേഖരിച്ച് ഉടമസ്ഥരെ ബന്ധപ്പെടുകയായിരുന്നു.

Related Articles
Next Story
Share it