അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് കടുംപിടുത്തം പാടില്ല; സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി

തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ കടുംപിടുത്തം പാടില്ലെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി. കോളജ് അധ്യാപികമാരുടെ വേഷം സാരിയാകണമെന്ന് മാനേജ്മെന്റുകള്‍ വാശിപിടിക്കരുതെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി താക്കീത് നല്‍കി. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നു. സാരി തന്നെ വേണമെന്ന ഒരു നിയമവും നിലവിലില്ല. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് ജോലി ചെയ്യാം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സ്വാശ്രയ […]

തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ കടുംപിടുത്തം പാടില്ലെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി. കോളജ് അധ്യാപികമാരുടെ വേഷം സാരിയാകണമെന്ന് മാനേജ്മെന്റുകള്‍ വാശിപിടിക്കരുതെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി താക്കീത് നല്‍കി. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നു.

സാരി തന്നെ വേണമെന്ന ഒരു നിയമവും നിലവിലില്ല. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് ജോലി ചെയ്യാം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സ്വാശ്രയ കോളജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമം നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

സ്വാശ്രയ കോളജ് അധ്യാപകനിയമനം നിയന്ത്രിക്കാനുള്ള നിയമത്തില്‍ കര്‍ശനവ്യവസ്ഥകളാണുള്ളത്. അധ്യാപകരുടെയും അനധ്യാപകരുടെയും തൊഴില്‍ദിനങ്ങള്‍, ജോലിസമയം എന്നിവ സര്‍ക്കാര്‍/എയ്ഡഡ് കോളജിനു സമാനമായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അധ്യാപകര്‍ക്കു വേഷ നിബന്ധനയില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും കാലാനുസൃതമല്ലാത്ത പിടിവാശി ചില സ്ഥാപനമേധാവികള്‍ അടിച്ചേല്‍പ്പിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

Related Articles
Next Story
Share it