രണ്ടാം വന്ദേഭാരതും പ്രയാണം തുടങ്ങി; ആഹ്ലാദത്തിന്റെ ചൂളംവിളി കേട്ട് കാസര്‍കോട്
കാസര്‍കോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനും പ്രയാണം തുടങ്ങി. കാസര്‍കോടിന്റെ റെയില്‍വെ വികസനത്തിന്റെ ചൂളംവിളിയായാണ് രണ്ടാം വന്ദേഭാരതിന്റെ പ്രയാണം. ആദ്യമായാണ് ഒരു തീവണ്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെടുകയും രാത്രി അവിടെത്തന്നെ നിര്‍ത്തിയിടുകയും ചെയ്യുന്നത്. ഇന്നലെ ഉച്ചക്ക് രണ്ടാം വന്ദേഭാരതിന്റെ ആദ്യ യാത്ര കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടക്കുമ്പോള്‍ നിരവധിപേരാണ് എത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പാടുപെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു നാടിന്റെ വികസനത്തിന് യാത്രാസൗകര്യം അത്യന്താപേക്ഷിതമാണെന്നും […]

കാസര്‍കോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനും പ്രയാണം തുടങ്ങി. കാസര്‍കോടിന്റെ റെയില്‍വെ വികസനത്തിന്റെ ചൂളംവിളിയായാണ് രണ്ടാം വന്ദേഭാരതിന്റെ പ്രയാണം. ആദ്യമായാണ് ഒരു തീവണ്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെടുകയും രാത്രി അവിടെത്തന്നെ നിര്‍ത്തിയിടുകയും ചെയ്യുന്നത്. ഇന്നലെ ഉച്ചക്ക് രണ്ടാം വന്ദേഭാരതിന്റെ ആദ്യ യാത്ര കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടക്കുമ്പോള്‍ നിരവധിപേരാണ് എത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പാടുപെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു നാടിന്റെ വികസനത്തിന് യാത്രാസൗകര്യം അത്യന്താപേക്ഷിതമാണെന്നും കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടുകൂടിയുള്ള റെയില്‍ യാത്രയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു. അസാധ്യം എന്ന് കരുതിയത് എല്ലാം ഭാരതം സാധിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രയാന്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചതും മിഷന്‍ ആദിത്യയും എല്ലാം ഭാരതീയരുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. സമസ്ത മേഖലയിലും രാജ്യത്ത് നാരീശക്തി ദൃശ്യമാണെന്നും സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷത വഹിച്ചു.
രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഭാരതത്തിന്റെ അടുത്ത 25 വര്‍ഷങ്ങള്‍ വികസനത്തിലേക്കുള്ള മുന്നേറ്റങ്ങളായിരിക്കും എന്ന് പറഞ്ഞിരുന്നുവെന്നും അതിന്റെ ഭാഗമാണ് വന്ദേഭാരത് എക്സ്പ്രസ്സിന്റെ രണ്ടാം എഡിഷന്‍ എന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരുക്കിയ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ലഭിച്ച വന്ദേഭാരതില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ വണ്ടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഉദാഹരണമാണ് വന്ദേഭാരതിന് ലഭിച്ചസ്വീകാര്യതയെന്നും ചടങ്ങില്‍ സംസാരിച്ച സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, പാലക്കാട് ഡി.ആര്‍.എം. അരുണ്‍കുമാര്‍ ചതുര്‍വേദി തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ വി.എം. മുനീര്‍, ജനപ്രതിനിധികള്‍, യാത്രക്കാര്‍, റെയില്‍വെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.