ജില്ലയില്‍ രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ വെള്ളിയാഴ്ച മുതല്‍

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ. വി. രാംദാസ് അറിയിച്ചു . ആദ്യഘട്ടത്തില്‍ 6328 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പൊലീസ്, റവന്യൂ വകുപ്പ് ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ 4553 കോവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് ആദ്യ ഡോസ് […]

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ. വി. രാംദാസ് അറിയിച്ചു . ആദ്യഘട്ടത്തില്‍ 6328 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പൊലീസ്, റവന്യൂ വകുപ്പ് ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ 4553 കോവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടത്തിലെ ആദ്യദിനത്തില്‍ ജില്ലാആസ്പത്രി കാഞ്ഞങ്ങാട്, ജനറല്‍ ആസ്പത്രി കാസര്‍കോട്, താലൂക്ക് ആസ്പത്രി നീലേശ്വരം, സാമൂഹ്യാരോഗ്യകേന്ദ്രം ചെറുവത്തൂര്‍ എന്നീ സ്ഥാപനങ്ങളില്‍ വെച്ച് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കും. ജീവനക്കാരുടെ മൊബൈല്‍ ഫോണില്‍ എസ് .എം.എസ് ലഭിക്കുന്ന മുറക്ക് അതാതു കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it