എം.പി ജില്‍ജിലിന്റേത് ജനപക്ഷത്തുനിന്നുള്ള കവിതകള്‍-കാസര്‍കോട് പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജി
കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതിയിലെ റിട്ട. ആമീനും കവിയുമായ എം.പി ജില്‍ജിലിന്റെ 'ഖേദകുറിപ്പുകള്‍' എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാംപതിപ്പ് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി കൃഷ്ണകുമാര്‍ സി. പ്രകാശനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പുസ്തകം ഏറ്റുവാങ്ങി. കോടതി ജീവനക്കാരനായിരുന്ന ജില്‍ജിലുമായുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട വ്യക്തിബന്ധം പ്രത്യേകം എടുത്തുപറഞ്ഞ ജില്ലാ ജഡ്ജി, ജില്‍ജിലിന്റെ ഓരോ കവിതകളും സാധാരണ മനുഷ്യന്റെ യഥാര്‍ത്ഥ […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതിയിലെ റിട്ട. ആമീനും കവിയുമായ എം.പി ജില്‍ജിലിന്റെ 'ഖേദകുറിപ്പുകള്‍' എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാംപതിപ്പ് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി കൃഷ്ണകുമാര്‍ സി. പ്രകാശനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പുസ്തകം ഏറ്റുവാങ്ങി. കോടതി ജീവനക്കാരനായിരുന്ന ജില്‍ജിലുമായുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട വ്യക്തിബന്ധം പ്രത്യേകം എടുത്തുപറഞ്ഞ ജില്ലാ ജഡ്ജി, ജില്‍ജിലിന്റെ ഓരോ കവിതകളും സാധാരണ മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ളതാണെന്നും മനുഷ്യസ്‌നേഹിയായ കവി അവരുടെ പക്ഷത്ത് നിന്നാണ് സംസാരിക്കുന്നതെന്നും വ്യക്തമാക്കി. ജില്‍ജിലിന്റെ കവിതാ സമാഹാരം സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കുമെന്ന് പുസ്തകം ഏറ്റുവാങ്ങിയ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നല്ലൊരു കവിയാകണമെങ്കില്‍ ആദ്യം നല്ലൊരു മനുഷ്യനാകണമെന്നും അങ്ങനെ ആയിത്തീരാന്‍ കഴിഞ്ഞതാണ് ജില്‍ജിലിന്റെ കവിതകളെ ജീവസുറ്റതാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ. വി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. കേരള കേന്ദ്രസര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. ജോസഫ് കോയിപ്പള്ളി, കര്‍ണാടക കൊല്ല്യ ശ്രീ മൂകാംബിക ക്ഷേത്രം ട്രസ്റ്റി മധുസൂതന്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി സംസാരിച്ചു. എം.പി ജില്‍ജില്‍ നന്ദി പറഞ്ഞു.
2004ലാണ് 'ഖേദകുറിപ്പുകളു'ടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. 20 വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജില്‍ജില്‍ തന്റെ പുസ്തകത്തിന്റെ രണ്ടാംപതിപ്പ് പുറത്തിറക്കിയത്.