രണ്ടാമത്തെ ഡോസ് മൂന്ന് മാസം കഴിഞ്ഞ് എടുത്താല്‍ മതി; തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും മൂന്ന് മാസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാമത്തെ ഡോസ് വാക്സിന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരം എന്നതിനാല്‍ നേരത്തെ വാക്സിന്‍ എടുക്കാന്‍ തിരക്ക് കൂട്ടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവിലുള്ള പഠന റിപ്പോര്‍ട്ടില്‍ രണ്ടാം ഡോസ് 12 ആഴ്ച കഴിഞ്ഞ് എടുക്കാമെന്നാണ് പറയുന്നത്. കൂടാതെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമവും നേരിടുന്ന പശ്ചാത്തലത്തില്‍ രണ്ടാം […]

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും മൂന്ന് മാസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാമത്തെ ഡോസ് വാക്സിന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരം എന്നതിനാല്‍ നേരത്തെ വാക്സിന്‍ എടുക്കാന്‍ തിരക്ക് കൂട്ടേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ഒടുവിലുള്ള പഠന റിപ്പോര്‍ട്ടില്‍ രണ്ടാം ഡോസ് 12 ആഴ്ച കഴിഞ്ഞ് എടുക്കാമെന്നാണ് പറയുന്നത്. കൂടാതെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമവും നേരിടുന്ന പശ്ചാത്തലത്തില്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ ഈ നിര്‍ദേശം പാലിക്കുകയാണെങ്കില്‍ ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് അത് വളരെ ഉപകാരപ്രദമാകും.

Related Articles
Next Story
Share it