ജി.സി.സി. കെ.എം.സി.സി മച്ചംപാടി കമ്മിറ്റിയുടെ രണ്ടാമത് ബൈത്തുറഹ്‌മ കൈമാറി
മച്ചംപാടി: കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹജീവികളുടെ കണ്ണീരൊപ്പാന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഈ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും രണ്ടാമത്തെ ബൈത്തുറഹ്‌മ പണി പൂര്‍ത്തീകരിച്ച് കൈമാറുന്ന ജി.സി.സി കെ.എം.സി.സി മച്ചംപാടി കമ്മിറ്റി സഹ ജീവി സ്‌നേഹത്തിന് മാതൃകയാണെന്നും എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. മച്ചംപാടിയില്‍ നിര്‍ധന കുടുംബത്തിന് മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ സഹകരണത്തോടെ നല്‍കിയ ബൈത്തുറഹ്‌മയുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്‌മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജി.സി.സി […]

മച്ചംപാടി: കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹജീവികളുടെ കണ്ണീരൊപ്പാന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഈ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും രണ്ടാമത്തെ ബൈത്തുറഹ്‌മ പണി പൂര്‍ത്തീകരിച്ച് കൈമാറുന്ന ജി.സി.സി കെ.എം.സി.സി മച്ചംപാടി കമ്മിറ്റി സഹ ജീവി സ്‌നേഹത്തിന് മാതൃകയാണെന്നും എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
മച്ചംപാടിയില്‍ നിര്‍ധന കുടുംബത്തിന് മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ സഹകരണത്തോടെ നല്‍കിയ ബൈത്തുറഹ്‌മയുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്‌മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജി.സി.സി കെ.എം.സി.സി പ്രസിഡണ്ട് ഹുസൈന്‍ മച്ചംപാടി അധ്യക്ഷതവഹിച്ചു. പി.എച്ച് അബ്ദുല്‍ഹമീദ്, ഹിന്ദുസ്ഥാന്‍ അബ്ദുല്‍ ഖാദര്‍, പ്രിയ മൊയ്തീന്‍, അബ്ദുല്‍ ഖാദര്‍ മഞ്ചേശ്വരം, കജ അബ്ദുള്ള, ഹാരിസ് പാവൂര്‍, സിദ്ദീഖ് മഞ്ചേശ്വരം, അബ്ദുറഹ്‌മാന്‍ ഹാജി പാപില, മഹമൂദ് ദാരിമി, കജ ഫൈസി, പഞ്ചായത്ത് മെമ്പര്‍മാരായ മുസ്തഫ ഉദ്യാവര്‍, മുംതാസ് സമീറ, റുബീന അലി, ഷംസീന, ജൈബുന്നിസ, കെ.എം.സി.സി നേതാക്കളായ സെഡ് എ. മൊഗ്രാല്‍, ഇബ്രാഹിം മഞ്ചേശ്വരം, ജാസിം കടംബാര്‍, നിസാര്‍ ഹൊസങ്കടി, ഇബ്രാഹിം കൊംബംകുദി സംസാരിച്ചു. മജീദ് മച്ചംപാടി സ്വാഗതവും അബ്ദുല്‍ റാസിഖ് കേരി നന്ദിയും പറഞ്ഞു.