പട്‌ളയിലെ ഷാനു വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി അറസ്റ്റില്‍

കാസര്‍കോട്: മധൂര്‍ പട്ളയിലെ ഷൈന്‍ എന്ന ഷാനുവിനെ(24) കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിനെ(40)യാണ് കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍, എസ്.ഐ രഞ്ജിത്കുമാര്‍, കുമ്പള എസ്.ഐ അനീഷ്, സി.പി.ഒമാരായ ഗോകുല്‍, മനു എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച്ച കുമ്പളയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കൃത്യം നടന്ന ശേഷം ഇയാള്‍ മൈസൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുമ്പളയില്‍ എത്തിയതറിഞ്ഞാണ് അന്വേഷണ സംഘം പിടികൂടിയത്. തുടര്‍ന്ന് […]

കാസര്‍കോട്: മധൂര്‍ പട്ളയിലെ ഷൈന്‍ എന്ന ഷാനുവിനെ(24) കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിനെ(40)യാണ് കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍, എസ്.ഐ രഞ്ജിത്കുമാര്‍, കുമ്പള എസ്.ഐ അനീഷ്, സി.പി.ഒമാരായ ഗോകുല്‍, മനു എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച്ച കുമ്പളയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കൃത്യം നടന്ന ശേഷം ഇയാള്‍ മൈസൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുമ്പളയില്‍ എത്തിയതറിഞ്ഞാണ് അന്വേഷണ സംഘം പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച്ച വൈകീട്ടോടെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയായിരുന്നു.
2019 ഒക്ടോബര്‍ 18നാണ് കാസര്‍കോട് ദിനേശ് ബീഡികമ്പനിക്ക് സമീപത്തെ കിണറ്റിലാണ് ഷാനുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഷാനുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്‍ റഷീദ് മൂന്ന് വര്‍ഷക്കാലമായി ഒളിവിലായിരുന്നു. റഷീദിനെ പിടികൂടുന്നതിനായി ഈയിടെ കാസര്‍കോട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related Articles
Next Story
Share it