കുമ്പള: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കോടതിയില്‍ കീഴടങ്ങി. കുമ്പള കഞ്ചിക്കട്ടയിലെ അനില്‍ (29) ആണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീടങ്ങിയത്. മൂന്നാഴ്ച്ച മുമ്പ് ആരിക്കാടി കടവത്തെ എസ്.ഡി.പി.ഐ പ്രവര്ത്തകന് സൈനുദ്ധീനെ കൊടിയമ്മ ചൂരിത്തടുക്കയില്‍ വെച്ച് കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ്. മൂന്നാം പ്രതി കഞ്ചിക്കട്ടയിലെ സുനിലിനെ കുമ്പള പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി കുമ്പളയിലെ ബാഷിത്ത് ഒളിവിലാണ്. അനിലിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്.ഐ. വി.കെ. അനീഷ് പറഞ്ഞു.