കടല്‍ ഇരച്ചു കയറി; കരയില്‍ കെട്ടിയിട്ട ഫൈബര്‍ വള്ളം ഒലിച്ചു പോയി
കാഞ്ഞങ്ങാട്: കടല്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കരയില്‍ കെട്ടിയിട്ട ഫൈബര്‍ വള്ളം ഒലിച്ചു പോയി. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ അജാനൂര്‍ കടപ്പുറത്താണ് സംഭവം. ബേക്കലം രവിയുടെ വള്ളമാണ് ഒലിച്ചുപോയത്. മത്സ്യബന്ധനത്തിന് പോകാനായി രവി കടപ്പുറത്തെത്തിയപ്പോഴാണ് തന്റെ മല്ലക്കരയെന്ന വള്ളം കാണാതായതറിയുന്നത്. ചുറ്റുപാടും ടോര്‍ച്ചു തെളിച്ചു നോക്കിയെങ്കിലും കണ്ടില്ല. അതിനിടെയാണ് കരയിലേക്ക് വെള്ളം ഇരച്ചുകയറിയതിന്റെ പാടുകള്‍ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ മറ്റ് തൊഴിലാളികളെ വിവരമറിയിച്ച് തീരം മുഴുവന്‍ ഏറെ നേരം അന്വേഷിച്ചു. ഒടുവില്‍ ചിത്താരിയില്‍ നിന്ന് രാവിലെ ഏഴരയോടെ വള്ളം […]

കാഞ്ഞങ്ങാട്: കടല്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കരയില്‍ കെട്ടിയിട്ട ഫൈബര്‍ വള്ളം ഒലിച്ചു പോയി. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ അജാനൂര്‍ കടപ്പുറത്താണ് സംഭവം. ബേക്കലം രവിയുടെ വള്ളമാണ് ഒലിച്ചുപോയത്. മത്സ്യബന്ധനത്തിന് പോകാനായി രവി കടപ്പുറത്തെത്തിയപ്പോഴാണ് തന്റെ മല്ലക്കരയെന്ന വള്ളം കാണാതായതറിയുന്നത്. ചുറ്റുപാടും ടോര്‍ച്ചു തെളിച്ചു നോക്കിയെങ്കിലും കണ്ടില്ല. അതിനിടെയാണ് കരയിലേക്ക് വെള്ളം ഇരച്ചുകയറിയതിന്റെ പാടുകള്‍ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ മറ്റ് തൊഴിലാളികളെ വിവരമറിയിച്ച് തീരം മുഴുവന്‍ ഏറെ നേരം അന്വേഷിച്ചു. ഒടുവില്‍ ചിത്താരിയില്‍ നിന്ന് രാവിലെ ഏഴരയോടെ വള്ളം കണ്ടെത്തി. ഇത് പിന്നിട് മത്സ്യ തൊഴിലാളികള്‍ കെട്ടിവലിച്ച് കരയിലെത്തിച്ചു.