മരമില്ലിന് തീപിടിച്ച് കെട്ടിടവും ഉരുപ്പടികളും കത്തിനശിച്ചു

കാഞ്ഞങ്ങാട്: മരമില്ലിന് തീപിടിച്ച് കെട്ടിടവും മേശകളും കസേരകളും അടക്കമുള്ള ഉരുപ്പടികളും കത്തിനശിച്ചു. കരിന്തളം തലയടുക്കം പൊതുശ്മശാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മരമില്ലിനാണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടിച്ചത്. മാസ് വുഡ് ജോസിന്റെ ഉടമസ്ഥതയിലുള്ള മരമില്ല് കഴിഞ്ഞ ഒരുവര്‍ഷമായി ചിറ്റാരിക്കാല്‍ അതിരുമാവിലെ ജെയിംസ് ലീസിനെടുത്ത് നടത്തിവരികയാണ്. മരമില്ലിനോട് ചേര്‍ന്ന് മാതാ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. 25 ലക്ഷത്തോളം രൂപയുടെ മേശ, കട്ടില്‍, കസേര, വാതില്‍ മര ഉരപ്പടികളും കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു. മരമില്ലിലെ ജനറേറ്റര്‍, മരങ്ങള്‍, വയറിംഗ്, […]

കാഞ്ഞങ്ങാട്: മരമില്ലിന് തീപിടിച്ച് കെട്ടിടവും മേശകളും കസേരകളും അടക്കമുള്ള ഉരുപ്പടികളും കത്തിനശിച്ചു. കരിന്തളം തലയടുക്കം പൊതുശ്മശാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മരമില്ലിനാണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടിച്ചത്. മാസ് വുഡ് ജോസിന്റെ ഉടമസ്ഥതയിലുള്ള മരമില്ല് കഴിഞ്ഞ ഒരുവര്‍ഷമായി ചിറ്റാരിക്കാല്‍ അതിരുമാവിലെ ജെയിംസ് ലീസിനെടുത്ത് നടത്തിവരികയാണ്. മരമില്ലിനോട് ചേര്‍ന്ന് മാതാ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. 25 ലക്ഷത്തോളം രൂപയുടെ മേശ, കട്ടില്‍, കസേര, വാതില്‍ മര ഉരപ്പടികളും കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു. മരമില്ലിലെ ജനറേറ്റര്‍, മരങ്ങള്‍, വയറിംഗ്, മെഷീനുകളെല്ലാം അഗ്‌നിക്കിരയായി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.

Related Articles
Next Story
Share it