സേവ് ഉപ്പള റെയില്‍വെ സ്റ്റേഷന്‍ കമ്മിറ്റി റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തി

ഉപ്പള: ഉപ്പളയിലെ റെയില്‍വെ വികസനം സംബന്ധിച്ച് സേവ് ഉപ്പള സ്റ്റേഷന്‍ കമ്മിറ്റി ഭാരവാഹികളും സര്‍വ്വകക്ഷി പ്രതിനിധികളും വ്യാപാരി പ്രതിനിധികളും ചേര്‍ന്ന് റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തി. ഉപ്പളയില്‍ ഹാള്‍ട്ട് ഏജന്റിനെ നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കുക, റിസര്‍വേഷന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം പുന:സ്ഥാപിക്കുക, നേത്രാവതി എക്‌സ്പ്രസ്സ്, പരശുരാം എക്‌സ്പ്രസ്സ്, ചെന്നൈ-മംഗളൂരു എക്‌സ്പ്രസ്സ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനില്‍ കാറ്ററിംഗ് സ്റ്റാള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉന്നയിച്ചു. കമ്മിറ്റി ഭാരവാഹികളായ അസീം മണിമുണ്ട, എം.കെ. അലി മാസ്റ്റര്‍, പുഷ്പരാജ്. […]

ഉപ്പള: ഉപ്പളയിലെ റെയില്‍വെ വികസനം സംബന്ധിച്ച് സേവ് ഉപ്പള സ്റ്റേഷന്‍ കമ്മിറ്റി ഭാരവാഹികളും സര്‍വ്വകക്ഷി പ്രതിനിധികളും വ്യാപാരി പ്രതിനിധികളും ചേര്‍ന്ന് റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തി. ഉപ്പളയില്‍ ഹാള്‍ട്ട് ഏജന്റിനെ നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കുക, റിസര്‍വേഷന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം പുന:സ്ഥാപിക്കുക, നേത്രാവതി എക്‌സ്പ്രസ്സ്, പരശുരാം എക്‌സ്പ്രസ്സ്, ചെന്നൈ-മംഗളൂരു എക്‌സ്പ്രസ്സ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനില്‍ കാറ്ററിംഗ് സ്റ്റാള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ ഉന്നയിച്ചു. കമ്മിറ്റി ഭാരവാഹികളായ അസീം മണിമുണ്ട, എം.കെ. അലി മാസ്റ്റര്‍, പുഷ്പരാജ്. കെ.എല്‍, ഹനീഫ് റെയിന്‍ബോ, സത്യന്‍ സി. ഉപ്പള, നാഫി ബപ്പായ്‌തൊട്ടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് റുബീന, ജനപ്രതിനിധികളായ മഹ്മൂദ് മണിമുണ്ട, മുഹമ്മദ് ഹുസൈന്‍ മൂസോടി, ടി.എ. ശരീഫ്, മുഹമ്മദ് റഫീഖ്, മജീദ് പച്ചമ്പള, ഖൈറുന്നിസ, കിഷോര്‍ കുമാര്‍, വിവിധ രാഷ്ട്രീയ നേതാക്കളായ ടി.എ. മൂസ, വസന്ത മയ്യ, എം.ബി. യൂസുഫ്, ബി.എം. മുസ്തഫ, ഉമര്‍ അപ്പോളോ, പി.എം. സലീം, മഖ്ബൂല്‍ അഹ്മദ്, വ്യാപാരി പ്രസിഡണ്ട് ജബ്ബാര്‍ പള്ളം, വൈസ് പ്രസിഡണ്ട് ശിവറാം പക്കള, ഹമീദ്നിഫ, റൈഷാദ് ഉപ്പള, മുഹമ്മദ് അഷാഫ്, ചെമ്മി ഉപ്പള ഗേറ്റ്, ഷബ്ബിര്‍ മണിമുണ്ട, ഭരത് റൈ കൊടിബൈല്‍ എന്നിവരും പാലക്കാട് റെയില്‍വെ ഡിവിഷനെ പ്രതിനിധീകരിച്ച് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ഡോ. അരുണ്‍, കൊമേഴ്ഷ്യല്‍ വിഭാഗത്തിലെ മറ്റു അംഗങ്ങള്‍, ഉപ്പള സ്റ്റേഷനിലെ കോമേഴ്ഷ്യല്‍ ക്ലാര്‍ക്ക് വിഷ്ണു സംബന്ധിച്ചു.

Related Articles
Next Story
Share it