ദേളി: സഅദിയ്യയില്‍ നടന്നുവന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയ്ക്ക് ആയിരങ്ങളുടെ പ്രാര്‍ത്ഥനാ സംഗമത്തോടെ സമാപനം. സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 159 സഅദി പണ്ഡിതരും ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളുകളും സമാപന വേദിയില്‍ സനദ് ഏറ്റുവാങ്ങി.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമാപന സനദ് ദാന പ്രാര്‍ത്ഥന സമ്മേളനം സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര് സനദ് ദാനവും മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാര് സനദ് ദാന പ്രഭാഷണവും നടത്തി. പേരോട് അബ്ദുല്റഹ്മാന് സഖാഫി മുഖ്യപ്രഭാഷണവും സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ സമാപനം കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്, സയ്യിദ് ഷാഫി ബാഅലവി വളപട്ടണം, സയ്യിദ് അബ്ദുല്‍ റഹ്മാന് ഷഹീര്‍ അല്‍ ബുഖാരി മള്ഹര്, സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹസന് മുസ്ലിയാര് വയനാട്, കെ.കെ ഹുസൈന് ബാഖവി, എം.വി അബ്ദുല്‍ റഹ്മാന് മുസ്ലിയാര് പരിയാരം, വി.പി. എം ഫൈസി വില്ല്യാപള്ളി, കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന് ദാരിമി, കെ.കെ ഹുസൈന് ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഉബൈദുല്ലാഹി സഅദി, എ.കെ.എം അഷ്റഫ് എം. എല്‍.എ, അബ്ദുല്‍ റഹ്മാന് മുസ്ലിയാര് ബഹ്റൈന്‍, മാഹിന്‍ ഹാജി കല്ലട്ര, ഇബ്രാഹിം ഹാജി കല്ലട്ര, ഷാഫി ഹാജി കീഴൂര്‍, സി.എല്‍ ഹമീദ്, സി.എന്‍ ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
നാല് പതിറ്റാണ്ടോളം കാലം സഅദിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായ ഹാജി അബ്ദുല്ല ഹുസൈന് കടവത്തിനെ പരിപാടിയില്‍ ആദരിച്ചു.
കെ.പി ഹുസൈന് സഅദി കെ.സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.