തളങ്കര കടവത്ത് ഭൂമിക്കടിയില്‍ നിന്ന് കേട്ട മുഴക്കം: പേടിക്കേണ്ടതില്ലെന്ന് അധികൃതര്‍, ആശങ്ക മാറാതെ പരിസരവാസികള്‍
തളങ്കര: തളങ്കര കടവത്ത് കഴിഞ്ഞ ദിവസം ഭൂമിക്കടിയില്‍ നിന്ന് കേട്ട മുഴക്കം പേടിക്കാനില്ലാത്തതാണെന്ന് ജിയോളജി വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും വ്യക്തമാക്കിയെങ്കിലും സ്ഥലവാസികളുടെ ആശങ്ക അകലുന്നില്ല. സ്ഥലത്ത് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നും പരിശോധന തുടരും. ഇന്നലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ മണ്ണിനും ജലത്തിനും ചലനമുണ്ടാക്കുന്ന സോയില്‍ പൈപിംങ് പ്രതിഭാസമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കാസര്‍കോട് തഹസില്‍ദാര്‍, ജിയോളജി വകുപ്പ്-മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്നലെ രാവിലെ 9 മണി മുതല്‍ സ്ഥലത്ത് പരിശോധന നടത്തിയത്. […]

തളങ്കര: തളങ്കര കടവത്ത് കഴിഞ്ഞ ദിവസം ഭൂമിക്കടിയില്‍ നിന്ന് കേട്ട മുഴക്കം പേടിക്കാനില്ലാത്തതാണെന്ന് ജിയോളജി വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും വ്യക്തമാക്കിയെങ്കിലും സ്ഥലവാസികളുടെ ആശങ്ക അകലുന്നില്ല. സ്ഥലത്ത് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നും പരിശോധന തുടരും. ഇന്നലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ മണ്ണിനും ജലത്തിനും ചലനമുണ്ടാക്കുന്ന സോയില്‍ പൈപിംങ് പ്രതിഭാസമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കാസര്‍കോട് തഹസില്‍ദാര്‍, ജിയോളജി വകുപ്പ്-മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്നലെ രാവിലെ 9 മണി മുതല്‍ സ്ഥലത്ത് പരിശോധന നടത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും സ്ഥലത്തെത്തി. തളങ്കര കടവത്ത് ചന്ദ്രഗിരി പുഴയില്‍ നിന്ന് നൂറ് മീറ്റര്‍ മാറി നൗഫല്‍ തളങ്കര, അജ്മല്‍ തളങ്കര എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ശനിയാഴ്ച രാത്രി മുതല്‍ ഭൂമിക്കടിയില്‍ അസാധാരണമായ മുഴക്കം കേട്ടത്. ഇന്നലെ രാവിലെ ആറ് മണി വരെയും മുഴക്കം കേള്‍ക്കുമായിരുന്നു. ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ മുഴക്കം കേട്ട വിവരം അറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. പലരും ശബ്ദം വീഡിയോയിലൂടെ പകര്‍ത്തി പ്രചരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാല്‍ സംഘം എത്തുമ്പോള്‍ മുഴക്കം ഉണ്ടായിരുന്നില്ല. ഇപ്പോഴും ശബ്ദമില്ലെന്ന് അജ്മല്‍ തളങ്കര പറഞ്ഞു. പേടിക്കാനില്ലെന്നും ഭൂമിക്കടിയിലൂടെ മണ്ണിന് ചലനമുണ്ടാകുന്ന പ്രതിഭാസം (സോയില്‍ പൈപ്പിംങ്) അത്യപൂര്‍വ്വ സംഭവമല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പറമ്പിലെ കാട് ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ട്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് 11 മണിയോടെ സ്ഥലത്തെത്തി പരിശോധന തുടര്‍ന്നു.