റോട്ടറി ക്ലബ്ബ് ആസ്ഥാനമന്ദിര കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്
കാസര്‍കോട്: മൂന്ന് ദശാബ്ദത്തിലേറെയായി കാസര്‍കോടിന്റെ സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന റോട്ടറി ക്ലബ്ബ് ആസ്ഥാനമന്ദിര കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 11ന് റോട്ടറി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ.സുരേഷ് ബാബു നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ പ്രസിഡണ്ടും അവാര്‍ഡ് ജേതാവും നേത്രരോഗ വിദഗ്ദനുമായ ഡോ. ജെ.കെ. ഷട്ടിയുടെ നാമധേയത്തിലാണ് ഹാള്‍ ഒരുങ്ങുന്നത്. ബാങ്ക് റോഡിലെ ആക്‌സിസ് ബാങ്കിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റോട്ടറി ഭവനിന്റെ അകത്താണ് ഹാള്‍. എയര്‍ കണ്ടീഷന്‍ […]

കാസര്‍കോട്: മൂന്ന് ദശാബ്ദത്തിലേറെയായി കാസര്‍കോടിന്റെ സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന റോട്ടറി ക്ലബ്ബ് ആസ്ഥാനമന്ദിര കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 11ന് റോട്ടറി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ.സുരേഷ് ബാബു നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ പ്രസിഡണ്ടും അവാര്‍ഡ് ജേതാവും നേത്രരോഗ വിദഗ്ദനുമായ ഡോ. ജെ.കെ. ഷട്ടിയുടെ നാമധേയത്തിലാണ് ഹാള്‍ ഒരുങ്ങുന്നത്. ബാങ്ക് റോഡിലെ ആക്‌സിസ് ബാങ്കിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റോട്ടറി ഭവനിന്റെ അകത്താണ് ഹാള്‍. എയര്‍ കണ്ടീഷന്‍ ചെയ്ത ഹാള്‍ മിനി കോണ്‍ഫറന്‍സുകള്‍ക്കും പ്രൊജക്ടറടക്കം മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് നാഗേഷ് തെരുവത്ത് അധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് കുടുംബ സംഗമത്തില്‍ ചെമനാട് ഗവ.യു.പി സ്‌ക്കൂള്‍ അധ്യാപകന്‍ പി.ടി.ബെന്നിക്ക് നാഷണല്‍ ബില്‍ഡര്‍ അവാര്‍ഡ് സമ്മാനിക്കും. മുന്‍ പ്രസിഡണ്ടുമാരെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് നാഗേഷ് തെരുവത്ത്, ഡോ.എം.എസ്. റാവു, എം.കെ. രാധാകൃഷ്ണന്‍, എം.ടി. ദിനേഷ്, സര്‍വ്വ മംഗളറാവു, ഡോ. ജനാര്‍ദ്ദനനായക്ക് സംബന്ധിച്ചു.