വയറിംഗ് ജോലിക്കിടെ വീണ് പരിക്കറ്റ വടംവലി താരം മരണപ്പെട്ടു

പാലക്കുന്ന്: നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. വടംവലി താരവും വയറിംഗ് ജോലിക്കാരനുമായ സജിത്താണ് (സഞ്ജു-31) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പാക്യാരയിലെ സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരുന്ന വീടിന്റെ വയറിംഗ് ജോലിക്കിടെ വീണ് ഗുരുതരമായ അവസ്ഥയില്‍ മംഗളൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ജില്ലയ്ക്കുവേണ്ടിയും ടീം ടൗണ്‍ ഉദുമയ്ക്ക് വേണ്ടിയും നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. വെടിത്തറക്കാല്‍ യുവദര്‍ശന സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ ട്രഷററാണ്. പാലക്കുന്നിലെ […]

പാലക്കുന്ന്: നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. വടംവലി താരവും വയറിംഗ് ജോലിക്കാരനുമായ സജിത്താണ് (സഞ്ജു-31) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പാക്യാരയിലെ സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരുന്ന വീടിന്റെ വയറിംഗ് ജോലിക്കിടെ വീണ് ഗുരുതരമായ അവസ്ഥയില്‍ മംഗളൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ജില്ലയ്ക്കുവേണ്ടിയും ടീം ടൗണ്‍ ഉദുമയ്ക്ക് വേണ്ടിയും നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. വെടിത്തറക്കാല്‍ യുവദര്‍ശന സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ ട്രഷററാണ്. പാലക്കുന്നിലെ ടെമ്പോ ഡ്രൈവര്‍ വെടിത്തറക്കാല്‍ കരിപ്പോടിയിലെ കുമാരന്റെയും പുഷ്പയുടെയും മകനാണ്. ഭാര്യ: സുമിത. സഹോദരങ്ങള്‍: സുജിത്ത്, ശ്രീജിത്ത് (ഇരുവരും മര്‍ച്ചന്റ് നേവി), ശരത്ത് (മര്‍ച്ചന്റ് നേവി ട്രെയ്‌നി).

Related Articles
Next Story
Share it