വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ യുവാവിന്റെ ജീവനെടുത്തു

കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ യുവാവിന്റെ ജീവനെടുത്തു. ആക്രി സാധനങ്ങള്‍ കയറ്റിയ ഗൂഡ്‌സ് ഓട്ടോയെ മറ്റൊരു വാഹനം കെട്ടിവലിച്ചു കൊണ്ടു പോകുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് ബൈക്ക് യാത്രികനായ യുവാവിന്റെ ദാരുണാന്ത്യം. രാവണേശ്വരം രാജീവ് കോളനിയിലെ രതീഷ് (40) ആണ് മരിച്ചത്. അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് അപകടം. എഞ്ചിന്‍ തകരാര്‍ മൂലം വഴിയില്‍ കിടന്ന പാഴ്‌വസ്തുക്കള്‍ കയറ്റിയ ഗുഡ്‌സ് ഓട്ടോയെ മറ്റൊരു വാഹനം കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം. ആദ്യ വാഹനം […]

കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ യുവാവിന്റെ ജീവനെടുത്തു. ആക്രി സാധനങ്ങള്‍ കയറ്റിയ ഗൂഡ്‌സ് ഓട്ടോയെ മറ്റൊരു വാഹനം കെട്ടിവലിച്ചു കൊണ്ടു പോകുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് ബൈക്ക് യാത്രികനായ യുവാവിന്റെ ദാരുണാന്ത്യം. രാവണേശ്വരം രാജീവ് കോളനിയിലെ രതീഷ് (40) ആണ് മരിച്ചത്. അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് അപകടം. എഞ്ചിന്‍ തകരാര്‍ മൂലം വഴിയില്‍ കിടന്ന പാഴ്‌വസ്തുക്കള്‍ കയറ്റിയ ഗുഡ്‌സ് ഓട്ടോയെ മറ്റൊരു വാഹനം കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം. ആദ്യ വാഹനം ഇഖ്ബാല്‍ ജംഗ്ഷനിലേക്കു തിരിഞ്ഞെങ്കിലും പിറകിലെ എഞ്ചിന്‍ തകരാറുള്ള വാഹനം കെ.എസ്.ടി.പി റോഡില്‍ തന്നെയുള്ളപ്പോഴാണ് രതീഷ് കാഞ്ഞങ്ങാടു ഭാഗത്തു നിന്നു ബൈക്കിലെത്തിയത്. കയര്‍ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് ഏറെ ദൂരത്തേക്കാണ് തെറിച്ചു വീണത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീളമുള്ള പ്ലാസ്റ്റിക്കു കയര്‍ കൊണ്ട് യുവാവിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്നു റോഡില്‍ തളം കെട്ടിയിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി റോഡ് കഴുകി.
അരയി കണ്ടംകുട്ടിച്ചാല്‍ സ്വദേശിയായ രതീഷ് കുറച്ചു കാലമായി രാവണേശ്വരം രാജീവ് കോളനിയിലാണ് താമസം. ഭാര്യ: സബിത. അച്ഛന്‍: ഗുരുദേവന്‍. അമ്മ: സുമതി. മക്കള്‍: നിധീഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, രാവണേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), നിമിഷ (വിദ്യാര്‍ഥിനി).

Related Articles
Next Story
Share it