കന്യപ്പാടിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബദിയടുക്ക: ഓടുപാകിയ കാലപഴക്കം ചെന്ന വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. ബദിയടുക്ക പഞ്ചായത്തിലെ 13-ാം വാര്‍ഡ് കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലെ ബാബുവിന്റെ ഭാര്യ ശാന്തയും കുടുംബവും താമസിക്കുന്ന വീടാണ് ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ പൊടുന്നനെ തകര്‍ന്ന് വീണത്. വീടിനകത്ത് ശാന്തയും മകന്‍ രാജേഷും മരുമകള്‍ പ്രസന്നകുമാരി, മൂന്ന് വയസുള്ള കുട്ടി പ്രജീഷ് എന്നിവര്‍ കിടന്നുറങ്ങുകയായിരുന്നു. എന്തോ പൊട്ടി വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടുനിടെന്നതിനിടെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. മേല്‍ക്കൂര വീട്ടുകാരുടെ ദേഹത്ത് പതിക്കാതെ […]

ബദിയടുക്ക: ഓടുപാകിയ കാലപഴക്കം ചെന്ന വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. ബദിയടുക്ക പഞ്ചായത്തിലെ 13-ാം വാര്‍ഡ് കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലെ ബാബുവിന്റെ ഭാര്യ ശാന്തയും കുടുംബവും താമസിക്കുന്ന വീടാണ് ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ പൊടുന്നനെ തകര്‍ന്ന് വീണത്. വീടിനകത്ത് ശാന്തയും മകന്‍ രാജേഷും മരുമകള്‍ പ്രസന്നകുമാരി, മൂന്ന് വയസുള്ള കുട്ടി പ്രജീഷ് എന്നിവര്‍ കിടന്നുറങ്ങുകയായിരുന്നു. എന്തോ പൊട്ടി വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടുനിടെന്നതിനിടെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. മേല്‍ക്കൂര വീട്ടുകാരുടെ ദേഹത്ത് പതിക്കാതെ വന്‍ ദുരന്തമാണ് ഒഴിവായത്. 2002-2003 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിക ജാതി വികസന ഫണ്ടില്‍ അനുവദിച്ച വീടാണിത്. അതിന് ശേഷം വീടിന്റെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടില്ല. പലവട്ടം വീടിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടും പല കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ അപേക്ഷ നിരസിക്കുകയായിരുന്നുവത്രെ. വീട് നിലംപൊത്തിയതോടെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുടുംബം അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്.

Related Articles
Next Story
Share it