വീടിന്റെ തേപ്പ് ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: വീടിന്റെ തേപ്പ് ജോലിക്കിടയില്‍ തട്ടിന്‍ മുകളില്‍ നിന്ന് കുഴഞ്ഞു വീണു തൊഴിലാളി മരിച്ചു. ചേടി റോഡിലെ പരേതനായ അരീക്കര കുഞ്ഞിക്കണ്ണന്റെ മകന്‍ എം. വി ബിജു (34) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. ബങ്കളത്ത് വീട് നിര്‍മ്മാണ ജോലിക്കിടയിലാണ് കുഴഞ്ഞുവീണത്. കൂടെയുള്ള തൊഴിലാളികള്‍ നീലേശ്വരത്തെ സ്വകാര്യ ആസ് പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് കൊണ്ടുപോയി. രാത്രി വൈകിയാണ് മരിച്ചത്. അമ്മ: ജാനകി. സഹോദരങ്ങള്‍: റിജു, ഷിജു.

Related Articles
Next Story
Share it