ബദിയടുക്ക ഹോമിയോ ആസ്പത്രിയുടെസീലിംഗ് അടര്‍ന്ന് വീണു

ബദിയടുക്ക: ബദിയടുക്കയിലെ ഹോമിയോ ആസ്പത്രി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും മറ്റു ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചായത്തിന്റെ കീഴിലാണ് ഹോമിയോ ആസ്പത്രി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവൃത്തിക്കുന്ന ആസ്പത്രി കെട്ടിടത്തിന്റെ കാല പഴക്കവും അപകട ഭീഷണിയും മുന്നില്‍ കണ്ടിട്ടും പഞ്ചായത്ത് ഭരണ സമിതി ജാഗ്രത കാട്ടില്ലന്നാണ് ആക്ഷേപം. നേരത്തെ മഹിളാ സമാജം പ്രവര്‍ത്തിച്ചിരുന്ന 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുള്ള കെട്ടിടത്തിന്റെ അപകട […]

ബദിയടുക്ക: ബദിയടുക്കയിലെ ഹോമിയോ ആസ്പത്രി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും മറ്റു ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചായത്തിന്റെ കീഴിലാണ് ഹോമിയോ ആസ്പത്രി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവൃത്തിക്കുന്ന ആസ്പത്രി കെട്ടിടത്തിന്റെ കാല പഴക്കവും അപകട ഭീഷണിയും മുന്നില്‍ കണ്ടിട്ടും പഞ്ചായത്ത് ഭരണ സമിതി ജാഗ്രത കാട്ടില്ലന്നാണ് ആക്ഷേപം. നേരത്തെ മഹിളാ സമാജം പ്രവര്‍ത്തിച്ചിരുന്ന 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുള്ള കെട്ടിടത്തിന്റെ അപകട ഭീതിചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണ സമിതിക്ക് ഡോക്ടര്‍ കത്ത് നല്‍കിയും, ആസ്പത്രി വികസന കമ്മിറ്റിയിലും വിഷയം ചര്‍ച്ചയായെങ്കിലും നടപടിയുണ്ടായില്ല. പഞ്ചായത്ത് ഭരണസമിതി ആസ്പത്രി കെട്ടിടത്തിന്റെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കി വെക്കാറുണ്ടെങ്കിലും നടപാകാറില്ല. സംഭവത്തെ കുറിച്ച് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഡോ. അഞ്ജലി എം. ജോര്‍ജ് പറഞ്ഞു.

Related Articles
Next Story
Share it