കേരളത്തിന്റെ കലാ വളര്‍ച്ചയില്‍ സ്‌കൂള്‍ കലോത്സവങ്ങളുടെ പങ്ക് വലുത്-സിബി തോമസ്

തളങ്കര: കേരളത്തിന്റെ കലാ വളര്‍ച്ചയില്‍ സ്‌കൂള്‍ കലോത്സവങ്ങളുടെ പങ്ക് വലുതാണെന്ന് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും സിനിമാ താരവുമായ സിബി തോമസ് പറഞ്ഞു. ചലച്ചിത്ര താരങ്ങളടക്കം കലാരംഗത്തെ പ്രമുഖരായ പലരുടെയും അരങ്ങേറ്റം സ്‌കൂള്‍ കലോത്സവ വേദികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ദ്വിദിന കലോത്സവം-സ്‌പ്ലെണ്ടര്‍ 2കെ23- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദഖീറത്തുല്‍ ഉഖ്‌റ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സിബി തോമസിനുള്ള ഉപഹാരം സ്‌കൂള്‍ മാനേജര്‍ എം.എ […]

തളങ്കര: കേരളത്തിന്റെ കലാ വളര്‍ച്ചയില്‍ സ്‌കൂള്‍ കലോത്സവങ്ങളുടെ പങ്ക് വലുതാണെന്ന് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും സിനിമാ താരവുമായ സിബി തോമസ് പറഞ്ഞു. ചലച്ചിത്ര താരങ്ങളടക്കം കലാരംഗത്തെ പ്രമുഖരായ പലരുടെയും അരങ്ങേറ്റം സ്‌കൂള്‍ കലോത്സവ വേദികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ദ്വിദിന കലോത്സവം-സ്‌പ്ലെണ്ടര്‍ 2കെ23- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദഖീറത്തുല്‍ ഉഖ്‌റ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സിബി തോമസിനുള്ള ഉപഹാരം സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ് കൈമാറി. ട്രഷറര്‍ കെ.എം ഹനീഫ്, വൈസ് പ്രസിഡണ്ടുമാരായ എന്‍.കെ അമാനുല്ല, അബ്ദുല്ല മീത്തല്‍, സെക്രട്ടറി റൗഫി പള്ളിക്കാല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.എസ്.എ ബഷീര്‍, അഷ്‌റഫ് ഫോര്‍ യു, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍, വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കെ.കെ പുറം, മുന്‍ പ്രസിഡണ്ട് ഹംസ പള്ളിക്കാല്‍, അബ്ദുല്‍ ഹക്കീം, മജീദ് തെരുവത്ത്, പി.എ മജീദ്, ലത്തീഫ് മാസ്റ്റര്‍, രജിത ടീച്ചര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സവിത ടീച്ചര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it