സമുദായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് അതുല്യം-മുനവ്വറലി തങ്ങള്‍
കാസര്‍കോട്: സമുദായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് അതുല്യമാണെന്നും ദീനീ സ്ഥാപനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ വിലമതികാണാവാത്തതാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്തിന് വേണ്ടി യു.എ.ഇ ശാഖ കമ്മിറ്റി നിര്‍മ്മിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ മുശാവറ മെമ്പറും കുണിയ മുദരിസുമായ അബ്ദുല്‍ ഖാദര്‍ ബാഖവി നദ്‌വി അധ്യക്ഷത വഹിച്ചു. മൂഡികര ഖാസി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. […]

കാസര്‍കോട്: സമുദായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് അതുല്യമാണെന്നും ദീനീ സ്ഥാപനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ വിലമതികാണാവാത്തതാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്തിന് വേണ്ടി യു.എ.ഇ ശാഖ കമ്മിറ്റി നിര്‍മ്മിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ മുശാവറ മെമ്പറും കുണിയ മുദരിസുമായ അബ്ദുല്‍ ഖാദര്‍ ബാഖവി നദ്‌വി അധ്യക്ഷത വഹിച്ചു. മൂഡികര ഖാസി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡണ്ട് കെ.എ മൊയ്തു കുണിയ അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ജമാഅത്ത് ജനറല്‍ സെക്രട്ടറി റാസിക്ക് കെ.എ, ട്രഷറര്‍ ലത്തീഫ്. ബി.എ, മിഫ്താഹുല്‍ ഇസ്ലം ഹയര്‍ സെക്കണ്ടറി മദ്രസ സദര്‍ മുഅല്ലിം യൂസഫ് ബാഖവി, ശംസുല്‍ ഉലമ മെമ്മോറിയല്‍ എജ്യുക്കേഷന്‍ സെന്റര്‍ ചെയര്‍മാന്‍ കാനത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജി, കണ്‍വീനര്‍ ഷാഫി ബി.എ, ട്രഷറര്‍ വി. അബ്ദുല്ല, കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കെ. അബ്ദുല്‍ ഹമീദ് സംസാരിച്ചു. ബില്‍ഡിംഗ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ യു.എ.ഇ ശാഖ കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഇബ്രാഹിം. കെ.എമ്മിനുള്ള ഉപഹാരം മുനവ്വറലി തങ്ങള്‍ നല്‍കി. നൂറേ മദീന ടീം കാഞ്ഞങ്ങാടിന്റ നേതൃത്വത്തില്‍ ബുര്‍ദ മജ്‌ലിസ് നടന്നു. ഷറഫുല്‍ ഇസ്ലാം ജമാഅത്ത് യു.എ.ഇ ശാഖ കമ്മിറ്റി പ്രസിഡണ്ട് ഉമ്മര്‍ കെ.കെ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുല്‍ റൗഫ് നന്ദിയും പറഞ്ഞു.