മഞ്ചേശ്വരത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-എ.കെ.എം അഷ്‌റഫ്
ദോഹ: മഞ്ചേശ്വരത്തിന്റെ വികസനത്തില്‍ താങ്ങും തണലുമായി ഒപ്പം നിന്നവരാണ് പ്രവാസികളെന്നും ജി.സി.സി രാജ്യങ്ങളിലെ പ്രവാസികളുടെ പങ്കാളിത്വത്തോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരുപാട് വികസനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു. കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സപ്തോത്സവം-23 സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ കെ.എം. സി.സിയുടെയും പ്രവാസികളുടെയും നിര്‍ണായകമായ പങ്ക് അഭിന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം […]

ദോഹ: മഞ്ചേശ്വരത്തിന്റെ വികസനത്തില്‍ താങ്ങും തണലുമായി ഒപ്പം നിന്നവരാണ് പ്രവാസികളെന്നും ജി.സി.സി രാജ്യങ്ങളിലെ പ്രവാസികളുടെ പങ്കാളിത്വത്തോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരുപാട് വികസനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു. കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സപ്തോത്സവം-23 സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ കെ.എം. സി.സിയുടെയും പ്രവാസികളുടെയും നിര്‍ണായകമായ പങ്ക് അഭിന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. എസ്.എ.എം ബഷീര്‍, പി.എസ്.എം ഹുസൈന്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി. എം മുനീര്‍, എം.പി ഷാഫി ഹാജി, മുട്ടം മഹ്മൂദ്, ലുക്മാനുല്‍ ഹക്കീം, സമീര്‍, സിദ്ദീഖ് മണിയമ്പാറ, കെ.ബി മുഹമ്മദ് ബായാര്‍, ഷംസുദ്ദീന്‍ ഉദിനൂര്‍, സുലൈമാന്‍ ബെള്ളൂര്‍, ഹനീഫ് ബന്തിയോട്, റഹീം ഗ്രീന്‍ലാന്‍ഡ്, നവാസ് മൊഗ്രാല്‍, സിദ്ദീഖ് പേരാല്‍ കണ്ണൂര്‍, അഷ്റഫ് ധര്‍മ്മനഗര്‍, ശുകൂര്‍ മണിയമ്പാറ, സിദ്ദീഖ് മഞ്ചേശ്വരം, ആരിഫ് ഫോക്കസ്, ശരീഫ് ഗ്ലോബല്‍ സോഴ്‌സ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്‍ഡ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊസോട്ട് നന്ദിയും പറഞ്ഞു.