റോഡ് ടു റെക്കോര്‍ഡ് റൈഡ് സമാപിച്ചു
കുമ്പള: ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി മോട്ടോര്‍സൈക്കിള്‍ ടൂര്‍സ് അസോസിയേഷന്‍ നടത്തിയ 'റോഡ് ടു റെക്കോര്‍ഡ്' റൈഡ് ഈ മാസം നാലിന് ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ഭൂമിശാസ്ത്ര പരമായി ഇന്ത്യയുടെ മധ്യ ബിന്ദു ആയ മധ്യപ്രദേശിലെ കരൗണ്ടിയില്‍ സമാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഒരു വിഭാഗത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് വേണ്ടി ഒരു സംഘം പരിശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഇരുപത്തി രണ്ടോളം റൈഡേര്‍സ് പങ്കെടുത്തു. 2200 ഓളം […]

കുമ്പള: ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി മോട്ടോര്‍സൈക്കിള്‍ ടൂര്‍സ് അസോസിയേഷന്‍ നടത്തിയ 'റോഡ് ടു റെക്കോര്‍ഡ്' റൈഡ് ഈ മാസം നാലിന് ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ഭൂമിശാസ്ത്ര പരമായി ഇന്ത്യയുടെ മധ്യ ബിന്ദു ആയ മധ്യപ്രദേശിലെ കരൗണ്ടിയില്‍ സമാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഒരു വിഭാഗത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് വേണ്ടി ഒരു സംഘം പരിശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഇരുപത്തി രണ്ടോളം റൈഡേര്‍സ് പങ്കെടുത്തു. 2200 ഓളം കിലോമീറ്റര്‍ സഞ്ചരിച്ചാണ് എം.ടി.എ റൈഡേര്‍സ് ഈ ഒരു പര്യടനം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് നിന്ന് ഫര്‍ഹാന്‍ ബെഡി പങ്കടുത്തു. ഏറ്റവും പ്രായം കൂടുതലായ മോട്ടോര്‍സൈക്കിള്‍ ടൂര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടി ആയ ജാക്ക്‌സണ്‍ ഫെര്‍ണാണ്ടസ് (59), ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആയ രാഹുല്‍ രാജ് (21) എന്നിവരും ഉണ്ടായിരുന്നു. ഗ്രൂപ്പിലെ ഏക വനിതാ റൈഡര്‍ ഷൈനി രാജ്കുമാറും പങ്കെടുത്തിരുന്നു.