കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ചെളിക്കുളമായി

മേല്‍പറമ്പ്: ചെമ്മനാട് പഞ്ചായത്ത് അധീനതയിലുളള കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസേന ചികിത്സ തേടിയെത്തുന്ന ജനങ്ങള്‍ക്ക് യാത്രാ ദുരിതവും കാല്‍നട യാത്രക്കാര്‍ക്ക് ചെളിവെള്ളത്തിലൂടെ നടന്ന് പോകേണ്ടി വരികയും വാഹനങ്ങളില്‍ നിന്നും മറ്റും ശരീരം നിറയെ ചെളിയഭിഷേകവും നേരിടേണ്ടി വരികയാണ്. നിരന്തരം ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. റോഡിന്റെ ശോചനിയവസ്ഥ പരിഹരിച്ച് യാത്രാ ക്ലേശം അവസാനിപ്പിക്കുന്നതിനായി ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചെമ്മനാട് […]

മേല്‍പറമ്പ്: ചെമ്മനാട് പഞ്ചായത്ത് അധീനതയിലുളള കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസേന ചികിത്സ തേടിയെത്തുന്ന ജനങ്ങള്‍ക്ക് യാത്രാ ദുരിതവും കാല്‍നട യാത്രക്കാര്‍ക്ക് ചെളിവെള്ളത്തിലൂടെ നടന്ന് പോകേണ്ടി വരികയും വാഹനങ്ങളില്‍ നിന്നും മറ്റും ശരീരം നിറയെ ചെളിയഭിഷേകവും നേരിടേണ്ടി വരികയാണ്. നിരന്തരം ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. റോഡിന്റെ ശോചനിയവസ്ഥ പരിഹരിച്ച് യാത്രാ ക്ലേശം അവസാനിപ്പിക്കുന്നതിനായി ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചെമ്മനാട് പഞ്ചായത്ത് വികസന സമിതി നിര്‍ബന്ധിതമാകുമെന്നും ജനകീയ വികസന സമിതി വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലട്ര അറിയിച്ചു.

Related Articles
Next Story
Share it