റോഡ് തകര്‍ന്നു; മൊഗ്രാലില്‍ യാത്രാദുരിതം രൂക്ഷം

മൊഗ്രാല്‍: ജനങ്ങളുടെ കാഴ്ചപ്പാടും ആശങ്കയും കേള്‍ക്കാതെയുള്ള ദേശീയപാത നിര്‍മ്മാണം പൂര്‍ണ്ണമായ റോഡ് തകര്‍ച്ചയ്ക്കും വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും കാരണമാവുന്നതായി ആക്ഷേപം. മഞ്ചേശ്വരത്തും മൊഗ്രാലിലും റോഡ് തകര്‍ന്നിരിക്കുകയാണ്. ഇത് യാത്രാദുരിതത്തിന് കാരണമാവുന്നുമുണ്ട്. റോഡ് തകര്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാതയുടെ പ്രവര്‍ത്തിയും പാതിവഴിയിലാണ്. ഇതും പകരം സംവിധാനത്തിന് തടസ്സമാകുന്നുണ്ട്. ഓവുചാല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ഇനിയും കനക്കുകയാണെങ്കില്‍ ദുരിതവും ഇരട്ടിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായേക്കാവുന്ന യാത്രാദുരിതത്തെ പറ്റി നാട്ടുകാര്‍ മുന്നോട്ടുവെച്ച […]

മൊഗ്രാല്‍: ജനങ്ങളുടെ കാഴ്ചപ്പാടും ആശങ്കയും കേള്‍ക്കാതെയുള്ള ദേശീയപാത നിര്‍മ്മാണം പൂര്‍ണ്ണമായ റോഡ് തകര്‍ച്ചയ്ക്കും വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും കാരണമാവുന്നതായി ആക്ഷേപം. മഞ്ചേശ്വരത്തും മൊഗ്രാലിലും റോഡ് തകര്‍ന്നിരിക്കുകയാണ്. ഇത് യാത്രാദുരിതത്തിന് കാരണമാവുന്നുമുണ്ട്. റോഡ് തകര്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാതയുടെ പ്രവര്‍ത്തിയും പാതിവഴിയിലാണ്. ഇതും പകരം സംവിധാനത്തിന് തടസ്സമാകുന്നുണ്ട്. ഓവുചാല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ഇനിയും കനക്കുകയാണെങ്കില്‍ ദുരിതവും ഇരട്ടിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായേക്കാവുന്ന യാത്രാദുരിതത്തെ പറ്റി നാട്ടുകാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ കമ്പനി അധികൃതര്‍ അവഗണിച്ചതാണ് ഇത്രയും രൂക്ഷമായ റോഡ് തകര്‍ച്ചയ്ക്കും യാത്രാദുരിതത്തിനും വെള്ളക്കെട്ടിനും കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles
Next Story
Share it