കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ കോംപ്ലക്‌സിന് മുന്‍വശത്തെ റോഡ് ചെളിക്കുളമായി; വ്യാപാരികള്‍ ദുരിതത്തില്‍

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് മുന്‍സിപ്പല്‍ കോംപ്ലക്സിന് മുന്‍വശം കേബിള്‍ പാകാനായി എടുത്ത കുഴികളിലെ ചെളിമണ്ണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇത് ചെളിക്കുളമായി സമീപത്തെ വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് വലിയ ദുരിതമായി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് കെ.എസ്.ഇ.ബിയുടെ കേബിള്‍പാകാന്‍ പഴയ ഓട്ടോസ്റ്റാന്റിന് സമീപത്തെ ഓവ് ചാലിന് സമീപം കുഴികുത്തിയത്. കേബിള്‍ പാകിയ ശേഷം മണ്ണിട്ട് മൂടിയെങ്കിലും മുകളിലുള്ള മണ്ണ് കനത്ത മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. ഏകദേശം 30ലധികം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ദുരിതമായി. ചെളി നിറഞ്ഞതിനാല്‍ ആവശ്യത്തിന് വ്യാപാര സ്ഥാപനങ്ങളില്‍ […]

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് മുന്‍സിപ്പല്‍ കോംപ്ലക്സിന് മുന്‍വശം കേബിള്‍ പാകാനായി എടുത്ത കുഴികളിലെ ചെളിമണ്ണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇത് ചെളിക്കുളമായി സമീപത്തെ വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് വലിയ ദുരിതമായി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് കെ.എസ്.ഇ.ബിയുടെ കേബിള്‍പാകാന്‍ പഴയ ഓട്ടോസ്റ്റാന്റിന് സമീപത്തെ ഓവ് ചാലിന് സമീപം കുഴികുത്തിയത്. കേബിള്‍ പാകിയ ശേഷം മണ്ണിട്ട് മൂടിയെങ്കിലും മുകളിലുള്ള മണ്ണ് കനത്ത മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. ഏകദേശം 30ലധികം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ദുരിതമായി. ചെളി നിറഞ്ഞതിനാല്‍ ആവശ്യത്തിന് വ്യാപാര സ്ഥാപനങ്ങളില്‍ പലര്‍ക്കും എത്താനാവുന്നില്ല. മണ്ണ് ഒരു വശത്ത് മാത്രം ഇട്ടിരുന്നെങ്കില്‍ ഇത്ര ദുരിതമുണ്ടാകുമായിരുന്നില്ലെന്നും അര്‍ധരാത്രി കുഴിയെടുത്തതിനാല്‍ പരിഹാരം നിര്‍ദ്ദേശിക്കാനായില്ലെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു.

Related Articles
Next Story
Share it