ആര്‍.ജെ.ഡി ജില്ലാ കമ്മിറ്റിയും വിവിധ മണ്ഡലം കമ്മിറ്റികളും കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചു

കാസര്‍കോട്: രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ജില്ലാ കമ്മിറ്റിയും വിവിധ മണ്ഡലം കമ്മിറ്റികളും ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡണ്ട് വിന്‍സെന്റ് ആവിക്കല്‍, സെക്രട്ടറി പ്രവീണ്‍ മൂലക്കണ്ടം, വൈസ് പ്രസിഡണ്ട് ഉദയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയന പരിപാടി പൂര്‍ത്തീകരിക്കുന്നതിനായി ജില്ലാ പ്രസിഡണ്ടിനെ ചുമതലപ്പെടുത്തി. വര്‍ഷങ്ങളായി ആര്‍.ജെ.ഡി സംസ്ഥാന നേതൃത്വം യു.ഡി.എഫിന്റെ ഭാഗമാകാന്‍ ശ്രമിച്ചുവെങ്കിലും ഘടകക്ഷിയാക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ എല്ലാ പരിപാടികളിലും സജീവമായി […]

കാസര്‍കോട്: രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ജില്ലാ കമ്മിറ്റിയും വിവിധ മണ്ഡലം കമ്മിറ്റികളും ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡണ്ട് വിന്‍സെന്റ് ആവിക്കല്‍, സെക്രട്ടറി പ്രവീണ്‍ മൂലക്കണ്ടം, വൈസ് പ്രസിഡണ്ട് ഉദയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയന പരിപാടി പൂര്‍ത്തീകരിക്കുന്നതിനായി ജില്ലാ പ്രസിഡണ്ടിനെ ചുമതലപ്പെടുത്തി. വര്‍ഷങ്ങളായി ആര്‍.ജെ.ഡി സംസ്ഥാന നേതൃത്വം യു.ഡി.എഫിന്റെ ഭാഗമാകാന്‍ ശ്രമിച്ചുവെങ്കിലും ഘടകക്ഷിയാക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നുവെങ്കിലും സഹകരണം ലഭിച്ചില്ല. ഉദാസീന മനോഭാവവുമായാണ് നീങ്ങുന്നത്. കേരളത്തില്‍ ആര്‍.ജെ.ഡി.യുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന ബോധ്യത്തിലാണ് ആര്‍.ജെ.ഡി. നേതൃത്വം ഈ തീരുമാനം കൈകൊണ്ടത്. സംസ്ഥാനത്തെ പല ജില്ലകളിലും 25ന് മുമ്പ് ഈ തീരുമാനം സ്വീകരിക്കുവാന്‍ തീരുമാനിച്ചതായും ജില്ലകളില്‍ കോണ്‍ഗ്രസ് എമ്മിന്റെ ഘടകങ്ങളായി ചര്‍ച്ച ചെയ്ത് വരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് ക്യര്യാക്കോസ് പ്ലാപ്പറമ്പിലും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it