ആരോഗ്യ രംഗത്ത് ഇനി ആധുനിക സാങ്കേതിക വിദ്യയുടെ വിപ്ലവം; അതിനൂതന സംരംഭവുമായി ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്

കോഴിക്കോട്: ദിനംപ്രതി പലവിധ വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യരംഗത്തിനു സാങ്കേതികതയുടെ ഗുണഫലങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് ഒരു പുത്തന്‍ ഉണര്‍വേകുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്. അനുഭവസമ്പത്തുള്ള ജീവനക്കാരും ഗുണനിലവാരമുള്ള ഉപകരണങ്ങളും മാത്രമല്ല, സാങ്കേതികവിദ്യയും ആതുരാലയങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, കേരളത്തില്‍ ആദ്യമായി, ആതുരാലയങ്ങള്‍ക്കുവേണ്ട എല്ലാവിധ സേവനങ്ങളും വിദഗ്‌ധോപദേശങ്ങളും ഒരു കുടക്കീഴിലൂടെ സമന്വയിപ്പിക്കുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ് എന്ന നൂതന സംരംഭം. അജിത്ത് ഗോപാലകൃഷ്ണന്‍, ബിജു വൈ.പി എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്, ഇതിനോടകം […]

കോഴിക്കോട്: ദിനംപ്രതി പലവിധ വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യരംഗത്തിനു സാങ്കേതികതയുടെ ഗുണഫലങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് ഒരു പുത്തന്‍ ഉണര്‍വേകുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്. അനുഭവസമ്പത്തുള്ള ജീവനക്കാരും ഗുണനിലവാരമുള്ള ഉപകരണങ്ങളും മാത്രമല്ല, സാങ്കേതികവിദ്യയും ആതുരാലയങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, കേരളത്തില്‍ ആദ്യമായി, ആതുരാലയങ്ങള്‍ക്കുവേണ്ട എല്ലാവിധ സേവനങ്ങളും വിദഗ്‌ധോപദേശങ്ങളും ഒരു കുടക്കീഴിലൂടെ സമന്വയിപ്പിക്കുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ് എന്ന നൂതന സംരംഭം.

അജിത്ത് ഗോപാലകൃഷ്ണന്‍, ബിജു വൈ.പി എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്, ഇതിനോടകം തന്നെ നിരവധി പ്രൊജെക്റ്റുകള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്യ്തു. ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളുടെ അറിവും അനുഭവസമ്പത്തുമുള്ള ഹെല്‍ത്ത് പ്രഫഷണലുകളെ കൂടാതെ പരിചയസമ്പന്നരായ ആര്‍ക്കിടെക്റ്റുകളും, നിയമോപദേശകരും, ഐ.ടി വിദഗ്ദ്ധരും ടെക് ക്വസ്റ്റിന്റെ ഭാഗമാണ്. ആതുരാലയങ്ങളുടെ ആശയ രൂപീകരണം മുതല്‍ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ച് കൈമാറുന്നത് വരെയുള്ള കാര്യങ്ങള്‍ ഒരു വിട്ടുവീഴ്ച്ചയും കൂടാതെ വിദഗ്ദ്ധ സംഘത്തിന്റെ സഹായത്തോടുകൂടി യാഥാര്‍ഥ്യവല്‍കരിക്കുകയാണ് ടെക് ക്വസ്റ്റിലൂടെ.

ഇന്നത്തെ സാഹചര്യത്തില്‍, സ്വകാര്യ ആസ്പത്രികളിലായാലും സര്‍ക്കാര്‍ ആസ്പത്രികളിലായാലും വിദഗ്ദ്ധ ചികിത്സയുടെയും ഗുണനിലവാരമുള്ള ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലഭ്യതയില്‍ ഒരു വിട്ടുവീഴ്ച്ചയും വന്നു കൂടാ. അതിനാല്‍, ഞങ്ങളുടെ ഈ ഉദ്യമത്തിലൂടെ ആരോഗ്യമേഖലയില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ നിലനിര്‍ത്തുവാനും അതിനായുള്ള ചിലവുകള്‍ ഏറ്റവും പരിമിതപ്പെടുത്തുവാനുമാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രികളോടൊപ്പംതന്നെ സ്വകാര്യ ആസ്പത്രികള്‍ക്കും ഈ സേവനം ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ് സി.ഇ.ഒ ബിജു വൈ.പി പറഞ്ഞു.

മെഡിക്കല്‍ രംഗത്ത് സാങ്കേതിക വിദ്യ സൃഷ്ടിച്ച പുരോഗതി ഉള്‍കൊണ്ടു മാത്രമേ ഇനി ആരോഗ്യരംഗം മുന്നോട്ടുപോകൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ആസ്പത്രികളുടെ അവിഭാജ്യഘടകമാകുന്ന കാലം വിദൂരമല്ല. ആ അനിവാര്യത ഉള്‍ക്കൊള്ളാന്‍ ആതുരശുശ്രൂഷ രംഗവും പൊതുസമൂഹവും തയ്യാറാവുകയാണ് വേണ്ടതെന്ന് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ് ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി. മോഹനകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആതുരശുശ്രൂഷ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതുപാഠങ്ങള്‍ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയ പ്രമുഖ ആരോഗ്യ വിദഗ്ദ്ധന്‍ കൂടിയാണദ്ദേഹം.

സംസ്ഥാനത്തിലുടനീളം നിരവധി ചെറുകിട-ഇടത്തരം ആസ്പത്രികളുണ്ടെങ്കിലും അവയുടെ സേവനങ്ങള്‍ വേണ്ടവിധത്തില്‍ ആവശ്യക്കാരിലേക്ക് എത്തുന്നില്ല. ടെക് ക്വസ്റ്റിന്റെ കമ്മീഷനിങ് ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജ്‌മേന്റ് ടീം അത്തരം ആസ്പത്രികളെ അവയുടെ സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കുന്നതിനും നിലവിലുള്ള ഓപ്പറേഷനല്‍ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനും സജ്ജമാണ്.

ഇത്തരം ചെറുകിട-ഇടത്തരം ആസ്പത്രികള്‍ നിര്‍ദ്ദിഷ്ട ബജറ്റില്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയും പ്രവര്‍ത്തനനിരതമാക്കുന്നതിലൂടെയുംകൂടുതല്‍ ജനങ്ങളിലേക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിക്കുവാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, അടുത്ത ഘട്ടങ്ങളിലായി ടെക് ക്വസ്റ്റിന്റെ സേവനങ്ങള്‍ ഇന്ത്യയിലുടനീളവും ആഗോളതലത്തിലും വ്യാപിപ്പിക്കുവാന്‍ ആണ് ലക്ഷ്യമിടുന്നതെന്നും-ടെക് ക്വസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് ഗോപാലകൃഷ്ണന്‍ അറിയിച്ചു.

പുതിയ ആസ്പത്രി സ്ഥാപിക്കല്‍, നിലവിലുള്ളതിന്റെ വിപുലീകരണം, ഏതു രീതിയിലുള്ള ആസ്പത്രി, ഏതൊക്കെ സ്‌പെഷ്യാലിറ്റികള്‍, എത്രയായിരിക്കണം ചിലവ് തുടങ്ങിയവയുടെ ശാസ്ത്രീയമായ വിശകലനവും പഠനവും. കൂടാതെ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐടി മറ്റ് ഇലക്ട്രോണിക് സാങ്കേതികവിദ്യകള്‍ എന്നിവയുടെ ലഭ്യത, ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കല്‍, ജീവനക്കാരെ തീരുമാനിക്കല്‍, പശ്ചാത്തല സൗകര്യങ്ങള്‍ സജ്ജീകരിക്കല്‍, ഐടി സംബന്ധമായ വിഷയങ്ങള്‍ പൂര്‍ത്തീകരിക്കല്‍, ഫാര്‍മസി സജ്ജീകരിക്കല്‍, മാര്‍ക്കറ്റിംഗ് സംബന്ധമായ വിഷയങ്ങള്‍ തീരുമാനിക്കല്‍, ജീവനക്കാര്‍ക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കല്‍, എന്‍എബിഎച്ച്, ജെസിഐ പോലുള്ള അക്രഡിറ്റേഷനുകള്‍ക്കാവശ്യമായ നിബന്ധനകളും, പേപ്പര്‍ വര്‍ക്കുകളും, പരിശീലനങ്ങളും, നിയമപരമായ രേഖകളുമെല്ലാം പൂര്‍ത്തീകരിക്കല്‍ തുടങ്ങി ഒരു 360 ഡിഗ്രി ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ് തന്നെയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്.

Related Articles
Next Story
Share it