ഹോട്ടല്‍ ജീവനക്കാരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ റിസള്‍ട്ട് നെഗറ്റീവ്

ചെങ്കള: ഇന്ദിരാനഗറില്‍ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോവിഡ് പരിശോധന ക്യാമ്പില്‍ 11 ഹോട്ടലുകളിലായി 73 ജീവനക്കാരെ പരിശോധിച്ചു. 73 പേരുടെയും റിസള്‍ട്ട് നെഗറ്റീവ്. എല്ലാ ഹോട്ടല്‍ ജീവനക്കാരും കോവിഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമായും ചെയ്യണമെന്ന് ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീറിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ പരിശോധനയില്‍ പങ്കെടുത്തത്. അടുത്ത വ്യാഴാഴ്ച ബാക്കി ഹോട്ടല്‍ ജീവനക്കാരെയും പരിശോധന നടത്തുമെന്നും നടത്താത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. […]

ചെങ്കള: ഇന്ദിരാനഗറില്‍ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോവിഡ് പരിശോധന ക്യാമ്പില്‍ 11 ഹോട്ടലുകളിലായി 73 ജീവനക്കാരെ പരിശോധിച്ചു. 73 പേരുടെയും റിസള്‍ട്ട് നെഗറ്റീവ്. എല്ലാ ഹോട്ടല്‍ ജീവനക്കാരും കോവിഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമായും ചെയ്യണമെന്ന് ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീറിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ പരിശോധനയില്‍ പങ്കെടുത്തത്. അടുത്ത വ്യാഴാഴ്ച ബാക്കി ഹോട്ടല്‍ ജീവനക്കാരെയും പരിശോധന നടത്തുമെന്നും നടത്താത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹാസിഫ്, കൃഷ്ണ പ്രസാദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ നിഷ, ആഷ മോള്‍, സബീന, അശ്വതി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സുധീഷ് ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it