നവീകരിച്ച കുമ്പോല്‍ തങ്ങള്‍ പള്ളിയും ദര്‍ഗാ ശരീഫും ഉദ്ഘാടനം ചെയ്തു

കുമ്പള: നവീകരിച്ച കുമ്പോല്‍ തങ്ങള്‍ പള്ളിയും കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ദര്‍ഗാ ശരീഫും ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നബവിയുടെ വാതിലിന്റെ മാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ പ്രധാന പ്രവേശന കവാടം കുമ്പോല്‍ ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അറേബ്യന്‍ മുഗള്‍ ശില്‍പകലാ മാതൃകയില്‍ നവീകരിച്ച കുമ്പോല്‍ ബദ്രിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനവും വഖഫ് കര്‍മവും കുമ്പോല്‍ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു. കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തനത് […]

കുമ്പള: നവീകരിച്ച കുമ്പോല്‍ തങ്ങള്‍ പള്ളിയും കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ദര്‍ഗാ ശരീഫും ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നബവിയുടെ വാതിലിന്റെ മാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ പ്രധാന പ്രവേശന കവാടം കുമ്പോല്‍ ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അറേബ്യന്‍ മുഗള്‍ ശില്‍പകലാ മാതൃകയില്‍ നവീകരിച്ച കുമ്പോല്‍ ബദ്രിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനവും വഖഫ് കര്‍മവും കുമ്പോല്‍ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു. കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തനത് കേരളീയ ശില്‍പകലാ മാതൃകയില്‍ നിര്‍മ്മിച്ച ദര്‍ഗാ ശരീഫ് കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കൂട്ട സിയാറത്തിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
കുമ്പോല്‍ തങ്ങള്‍ ഉറൂസിനോട് അനുബന്ധിച്ചാണ് പള്ളിയും ദര്‍ഗാ ശരീഫും നവീകരിച്ചത്. ഈമാസം 13 മുതല്‍ 17 വരെ മതപ്രഭാഷണ പരമ്പരയും 19 മുതല്‍ 22 വരെ കുമ്പോല്‍ തങ്ങള്‍ ഉറൂസും പാപ്പം കോയ നഗറില്‍ നടക്കും.

Related Articles
Next Story
Share it