നവീകരിച്ച ജില്ലാ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ജില്ലാ വ്യാപാരഭവന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്‌മദ് ഷരീഫ് നിര്‍വ്വഹിച്ചു. കാസര്‍കോട് വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് ഹാള്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജിയും സെക്രട്ടേറിയറ്റ് മീറ്റിംഗ് ഹാള്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. ലക്ഷ്മണനും നിര്‍വ്വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം നടന്നു. കെ.വി. ലക്ഷ്മണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ജില്ലാ വ്യാപാരഭവന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്‌മദ് ഷരീഫ് നിര്‍വ്വഹിച്ചു. കാസര്‍കോട് വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് ഹാള്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജിയും സെക്രട്ടേറിയറ്റ് മീറ്റിംഗ് ഹാള്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. ലക്ഷ്മണനും നിര്‍വ്വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം നടന്നു. കെ.വി. ലക്ഷ്മണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്‌മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാവിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറി സരിജാ ബാബു എന്നിവരെ ആദരിച്ചു. കെ.ജെ.സജി, മാഹിന്‍ കോളിക്കര, കെ.വി. സുരേഷ് കുമാര്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി, ശിഹാബ് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it