ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രസക്തി പുതു തലമുറ ഉള്‍ക്കൊള്ളണം-മന്ത്രി കടന്നപ്പള്ളി

കാഞ്ഞങ്ങാട്: കേരളത്തിന്റെ പല മേഖലകളുടേയും തകര്‍ച്ചക്ക് വഴിവെയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെന്നും ഗാന്ധിയന്‍ മൂല്യങ്ങളും നെഹ്‌റൂവിയന്‍ സാമ്പത്തിക പദ്ധതികളും നിരാകരിക്കുന്ന കേന്ദ്ര നീക്കം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് ടി.വി. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന […]

കാഞ്ഞങ്ങാട്: കേരളത്തിന്റെ പല മേഖലകളുടേയും തകര്‍ച്ചക്ക് വഴിവെയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെന്നും ഗാന്ധിയന്‍ മൂല്യങ്ങളും നെഹ്‌റൂവിയന്‍ സാമ്പത്തിക പദ്ധതികളും നിരാകരിക്കുന്ന കേന്ദ്ര നീക്കം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് ടി.വി. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി എം.അനന്തന്‍ നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.വി.ഗോവിന്ദന്‍, എച്ച്. ലക്ഷ്മണ ഭട്ട്, പ്രമോദ് കരുവളം, കെ.ജനാര്‍ദ്ദനന്‍, ഇ.നാരായണന്‍, കെ.വി.പുരുഷോത്തമന്‍, രാഘവന്‍ കൂലേരി, എന്‍.സുകുമാരന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it