നായന്മാര്‍മൂലയിലെ റിലേ സത്യാഗ്രഹം മൂന്നാഴ്ച പിന്നിട്ടു

നായന്മാര്‍മൂല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം മൂന്നാഴ്ച പിന്നിട്ടു. സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ജനപ്രതിനിധികളടക്കം പ്രമുഖര്‍ എത്തി. എസ്.ടി.യു. നായന്മാര്‍മൂല മേഖല കമ്മിറ്റി സമരത്തിന് നേതൃത്വം നല്‍കി. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് എ. അഹ്‌മദ് ഹാജി അധ്യക്ഷത വഹിച്ചു. മുത്തലിബ് പാറക്കെട്ട്, എം.എ. മക്കാര്‍ മാസ്റ്റര്‍, പി.ഐ.എ ലത്തിഫ്, […]

നായന്മാര്‍മൂല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം മൂന്നാഴ്ച പിന്നിട്ടു. സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ജനപ്രതിനിധികളടക്കം പ്രമുഖര്‍ എത്തി. എസ്.ടി.യു. നായന്മാര്‍മൂല മേഖല കമ്മിറ്റി സമരത്തിന് നേതൃത്വം നല്‍കി. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് എ. അഹ്‌മദ് ഹാജി അധ്യക്ഷത വഹിച്ചു. മുത്തലിബ് പാറക്കെട്ട്, എം.എ. മക്കാര്‍ മാസ്റ്റര്‍, പി.ഐ.എ ലത്തിഫ്, സി.എ. ഇബ്രാഹിം എതിര്‍ത്തോട്, ഹനീഫ പാറ ചെങ്കള, സുബൈര്‍ മാര, ബി.എസ്. അബ്ദുല്ല, ഖാദര്‍ പാലോത്ത്, എന്‍.എം. ഇബ്രാഹിം, അബ്ദുസ്സലാം പാണലം, മഹ്‌മൂദ് തൈവളപ്പ്, എം.സി. ഫൈസല്‍, ശിഹാബ് റഹ്‌മാനിയ നഗര്‍, മുഹമ്മദ് കോളിക്കടവ്, പി.എം. സുബൈര്‍, എ.എല്‍ അസ്ലം, സി.എം.എ. ലത്തീഫ്, ആരിഫ് കരിപ്പൊടി, എന്‍.എ. താഹിര്‍, കെ.പി. മഹ്‌മൂദ്, എന്‍.എം ഷാഫി സംസാരിച്ചു.

Related Articles
Next Story
Share it