വിഷുദിവസം കാണാതായ യുവാവ് മരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത് രണ്ടാഴ്ചക്ക് ശേഷം; മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍

കാഞ്ഞങ്ങാട്: വിഷുദിവസം കാണാതായ യുവാവ് മരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത് രണ്ടാഴ്ചക്ക് ശേഷം. വെള്ളിക്കോത്തെ ഓട്ടോഡ്രൈവര്‍ അടോട്ട് കൂലോത്ത് വളപ്പിലെ കെ.വി നാരായണന്‍ (46) മരിച്ച വിവരമാണ് ബന്ധുക്കള്‍ വൈകി അറിഞ്ഞത്. നാരായണന്‍ വിഷുദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. സാധാരണ നാരായണന്‍ വീടുവിട്ടാല്‍ മൂന്നോ നാലോ ദിവസം കഴിഞ്ഞ് മാത്രമാണ് തിരിച്ചുവരാറുള്ളത്. അതുകൊണ്ട് വീട്ടുകാര്‍ ആദ്യം അന്വേഷണം നടത്തിയിരുന്നില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും നാരായണന്‍ തിരിച്ചുവരാതിരുന്നതിനാല്‍ ഏപ്രില്‍ 25ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും വീട്ടുകാരും […]

കാഞ്ഞങ്ങാട്: വിഷുദിവസം കാണാതായ യുവാവ് മരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത് രണ്ടാഴ്ചക്ക് ശേഷം. വെള്ളിക്കോത്തെ ഓട്ടോഡ്രൈവര്‍ അടോട്ട് കൂലോത്ത് വളപ്പിലെ കെ.വി നാരായണന്‍ (46) മരിച്ച വിവരമാണ് ബന്ധുക്കള്‍ വൈകി അറിഞ്ഞത്. നാരായണന്‍ വിഷുദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. സാധാരണ നാരായണന്‍ വീടുവിട്ടാല്‍ മൂന്നോ നാലോ ദിവസം കഴിഞ്ഞ് മാത്രമാണ് തിരിച്ചുവരാറുള്ളത്. അതുകൊണ്ട് വീട്ടുകാര്‍ ആദ്യം അന്വേഷണം നടത്തിയിരുന്നില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും നാരായണന്‍ തിരിച്ചുവരാതിരുന്നതിനാല്‍ ഏപ്രില്‍ 25ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും വീട്ടുകാരും അന്വേഷണം തുടരുന്നതിനിടെയാണ് നാരായണന്‍ മരിച്ച വിവരം അറിഞ്ഞത്. വിഷു ദിനം ഉച്ചയോടെ നാരായണനെ നോര്‍ത്ത് കോട്ടച്ചേരിയില്‍ അവശനിലയില്‍ ചിലര്‍ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് 108 ആംബുലന്‍സ് ജീവനക്കാരാണ് നാരായണനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്. ചികില്‍സയില്‍ കഴിയുന്നതിനിടെ ഏപ്രില്‍ 17ന് നാരായണന്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ മരിച്ചയാളുടെ പേരും വിലാസവും ആസ്പത്രിയില്‍ എത്തിച്ചവര്‍ക്ക് അറിയില്ലായിരുന്നു. അതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചു. ബന്ധുക്കള്‍ പരാതി നല്‍കിയതോടെ ആളെ തിരിച്ചറിയുന്നതിനായി ആംബുലന്‍സ് ജീവനക്കാര്‍ ഫോട്ടോ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍പെട്ടതോടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പരിയാരത്ത് പോകുകയും തിരിച്ചറിയുകയും ചെയ്തു. പരേതനായ രാഘവന്‍-മാതാ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജിത. മക്കള്‍: അമൃത, ആദിത്യന്‍. സഹോദരങ്ങള്‍: സുമിത്ര, നാരായണി, വിജയന്‍, ബാലകൃഷ്ണന്‍, രാജന്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it